HOME
DETAILS
MAL
ബാബു പോളിന്റെ ഓര്മ നിലനിര്‍ത്തി ബാബുനഗര്‍ കോളനി
backup
April 13 2019 | 19:04 PM
മറയൂര്‍: ഡോ. ബാബുപോള്‍ വിടവാങ്ങിയെങ്കിലും മറയൂരില്‍ അദ്ദേഹത്തിന്റെ ഓര്മ നിലനില്‍ക്കുന്ന ലക്ഷം വീട് കോളനിയുണ്ട്, അതാണ് ബാബുനഗര്‍ കോളനി.
ബാബു പോളിന്റെ പേരിലാണ് ഈ കോളനി ഇന്നും അറിയപ്പെടുന്നത്. തുടക്കത്തില്‍ ലക്ഷം വീട് എന്ന പേരിലാണ് ഈ കോളനി അറിയപ്പെട്ടിരുന്നത്. കോളനി സ്ഥാപിക്കാന്‍ ഇടുക്കി ജില്ലാ കലക്ടറായിരുന്ന ഡോ.ബാബു പോള്‍ എടുത്ത നിലപാടുകളുടെ അടിസ്ഥാനത്തിലാണ് കോളനിക്ക് ബാബുനഗര്‍ എന്ന നാമധേയമുണ്ടായത്. മറയൂര്‍ വില്ലേജില്‍ 1974ലാണ് വീടുകള്‍ നിര്‍മിച്ചത്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതു മുതല്‍ വീടുകള്‍ കൈമാറുന്നതുവരെയുള്ള എല്ലാ കാര്യത്തിലും ബാബു പോളിന്റെ സജീവ ഇടപെടല്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."