തന്റെ വേഷത്തെ വര്‍ഗീയവല്‍ക്കുന്നവരോട് ഫാഇസിന് ഒന്നേ പറയാനുള്ളൂ..'ഞമ്മക്ക് ഒരു കൊയപ്പോല്ല്യ'
മലപ്പുറം: ലോകത്തെ മുഴുവന്‍ മലയാളികളും ഹൃദയത്തോട് ചേര്‍ത്തുവെച്ചതാണ് അവനെ. മലപ്പുറത്തെ നാലാം ക്ലാസുകാരന്‍ ഫാഇസിനെ. ഉണ്ടാക്കിയത് ഒരു ഇതള്‍ തെറ്റിയ പൂവായിരുന്നെങ്കിലും കാണുന്നവര്‍ക്ക് അവന്‍ പകര്‍ന്നു നല്‍കിയത് അവന്റെ കുഞ്ഞുവായിലൊതുങ്ങാത്ത വലിയസന്ദേശങ്ങളായിരുന്നു. അത്രയേറെ പോസിറ്റിവിറ്റി, മോട്ടിവേഷന്‍ ആയിരുന്നു അവന്റെ 'റെഡ്യായില്ലെങ്കിലും ഞമ്മക്ക് ഒരു കൊയപ്പോല്ല'എന്ന അവന്റെ മാസ് ഡയലോഗിന്. മില്‍മയുടെ പരസ്യ ബോര്‍ഡ് മുതല്‍ കലക്ടറുടെ കൊവിഡ് സന്ദേശത്തില്‍ വരെ അവന്റെ വാക്കുകള്‍ ഇടം നേടി. രാഷ്ട്രീയം മുതല്‍ അടുക്കള വരെ അവന്റെ ഡയലോഗ് ചേര്‍ത്തിറക്കിയ ട്രോളുകളില്‍ നിറഞ്ഞു.
എന്നാല്‍ ഈ സ്വീകാര്യതകള്‍ക്കിടയില്‍ വെറുപ്പിന്റെ, വിദ്വേഷത്തിന്റെ വിഷം ചേര്‍ക്കാനുമിറങ്ങി ചിലര്‍. വൈറല്‍ വീഡിയോക്കു പിന്നാലെ പുറത്തിറങ്ങിയ ചിത്രങ്ങളിലും വീഡിയോകളിലുമുള്ള അവന്റെ വേഷമാണ് ഈ സോഷ്യല്‍ വൈരികളെ പ്രകോപിപ്പിച്ചത്.
കുഞ്ഞു ഫാഇസിന്റെ തലയിലെ വെള്ളത്തൊപ്പിയില്‍ തീവ്രവാദം കാണുന്നു ഇവര്‍. ഇങ്ങനെയാണത്രെ ചിലര്‍ തീവ്രവാദികളെ വളര്‍ത്തുന്നത്. വെറുമൊരു പത്തു വയസ്സുകാരനെ കുറിച്ച് ഇവരിട്ട് പോസ്റ്റുകള്‍ പലതും വായിച്ചാല്‍ തന്നെ അറക്കും. കുഞ്ഞുന്നാള്‍ മുതലേ അവന്‍ തൊപ്പിയിടാറുണ്ട് എന്ന് വിശദീകരിക്കേണ്ട വല്ലാത്തൊരു ഗതികേടും ബന്ധപ്പെട്ടവര്‍ക്ക് ഉണ്ടാക്കുന്നു ഈ പോസ്റ്റുകള്‍.
എന്നാല്‍ ഈ ആരവങ്ങളൊന്നും പക്ഷേ കുഞ്ഞു ഫാഇസിനെ ബാധിക്കുന്നില്ല. തനിക്കു ചുറ്റും പറക്കുന്ന വര്‍ഗീയ വിഷം അവനൊട്ട് അറിയുന്നുമില്ല. മൊഞ്ചുള്ള തന്റെ വെള്ളത്തൊപ്പിയില്‍ വര്‍ഗീയത കാണുന്നവരോട് ഫാഇസിന്റെ അതിലും മൊഞ്ചേറിയ ചിരി പറയുന്നത് ഇതാണ്..
'ചെലോല്‍ത് നന്നാവും (മനസ്സെയ്) ചെലോല്‍ത് നന്നാവൂല. ഇനിപ്പോ നന്നായില്ലെങ്കിലും ഞമ്മക്ക് ഒരു കൊയപ്പോല്ല്യ'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."