കേരള പൊലിസിന്റെ ഇ- പോര്‍ട്ടല്‍ 'തുണ' ഇനി എലത്തൂരിലും
കോഴിക്കോട്: കേരള പൊലിസിന്റെ ഇ-പോര്‍ട്ടല്‍ തുണ (ദി ഹാന്‍ഡ് യു നീഡ് ഫോര്‍ അസിസ്റ്റന്റ്) പദ്ധതിക്ക് എലത്തൂര്‍ സ്റ്റേഷനില്‍ തുടക്കമായി.
തലക്കുളത്തൂര്‍ പഞ്ചായത്തിന്റെയും പറമ്പത്ത് അക്ഷയ കേന്ദ്രത്തിന്റെയും എലത്തൂര്‍ ജനമൈത്രി പൊലിസിന്റെയും സഹകരണത്തോടെ പഞ്ചായത്ത് ഹാളില്‍ അസി.സെഷന്‍സ് ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറിയുമായ എം.പി ജയരാജ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
അക്ഷയ സംരംഭകന് വിജേഷ് ടി.ആര് പോര്‍ട്ടല്‍ കീ ഏറ്റുവാങ്ങി. തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രകാശന് അധ്യക്ഷനായി. സിറ്റി അസി. കമ്മിഷണര്‍ പ്രഥ്വിരാജ് പദ്ധതി വിശദീകരിച്ചു. എലത്തൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ധനഞ്ജയദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി പ്രമീള, അക്ഷയ അസി.കോഡിനേറ്റര്‍ അഷിത, പഞ്ചായത്തംഗങ്ങളായ കെ.ജി പ്രജിത, ഷീജ വേലിവളപ്പില്‍, ജസീന ഫൈസല്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി.കെ സിന്ധു, പഞ്ചായത്ത് സെക്രട്ടറി ദീപു രാജു സംസാരിച്ചു.
തുണ സിറ്റിസണ്‍ പോര്‍ട്ടല്‍ ഉപയോഗിച്ച് നാട്ടുകാര്‍ക്ക് അക്ഷയ കേന്ദ്രങ്ങളിലൂടെ പൊലിസ് സ്റ്റേഷനിലേക്ക് വിവിധ ആവശ്യങ്ങള്‍ നേരിട്ട് അപേക്ഷ നല്‍കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."