കാര്‍ഷിക പൈതൃകത്തിന്റെ വീണ്ടെടുപ്പിനായി 'ഹരിതധാര' നാളെ
തിരുവമ്പാടി: നിയോജക മണ്ഡലത്തിന്റെ കാര്‍ഷിക പൈതൃകം തിരിച്ച് പിടിക്കാന്‍ നൂതന പദ്ധതികള്‍ കോര്‍ത്തിണക്കി 'ഹരിതധാര' കാര്‍ഷിക വികസന പദ്ധതിയുമായി എം.എല്‍.എ ജോര്‍ജ് എം.തോമസ്. കാര്‍ഷിക മേഖലയെ ആധുനിക വല്‍ക്കരണത്തിലൂടെ വീണ്ടെടുത്ത് കാര്‍ഷിക ഉല്‍പന്നങ്ങള്‍ കൊണ്ട് മൂല്യവര്‍ധിത ഉല്‍പന്നങ്ങളുണ്ടാക്കി കൃഷിയെ വൈവിധ്യവല്‍ക്കരിച്ച് സ്ഥിരം ജീവനോപാധി മേഖലയാക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം.
കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിവും രോഗങ്ങളും മൂലം കര്‍ഷകര്‍ കൃഷില്‍ നിന്ന് അകലുകയാണ്. കാര്‍ഷിക മേഖലയോട് വിട പറഞ്ഞു കൊണ്ടിരിക്കുന്ന കര്‍ഷകരെ കാര്‍ഷിക മേഖലയില്‍ തന്നെ നിലനിര്‍ത്തി അവര്‍ക്ക് പുതിയ കാര്‍ഷിക പാഠങ്ങള്‍ പകര്‍ന്നു കൊടുക്കലും ഹരിതധാര ലക്ഷ്യവെക്കുന്നു.
മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ കൃഷി രീതി സൂക്ഷ്മതലത്തില്‍ തിരിച്ചറിഞ്ഞ് കാര്‍ഷികോത്പന്നങ്ങളുടെ സംസ്‌കരണ വിപണന സാധ്യതകള്‍ തേടി പുത്തന്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനും പദ്ധതി ഗുണകരമായി തീരും. കൃഷി, തൊഴില്‍, ഉപജീവനം മേഖലകളിലൂടെ സമഗ്ര കാര്‍ഷിക വികസന പദ്ധതിയാണ് എം.എല്‍.എ മുന്നോട്ടു വെച്ച ഹരിതധാര പദ്ധതി.
പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി മണ്ഡലം സമഗ്ര കാര്‍ഷിക വികസന ശില്‍പശാല നാളെ രാവിലെ പത്തിന് തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തില്‍ നടക്കും.
പരിപാടി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.ജോസ്.ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. ജോര്‍ജ് എം.തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."