നഗരത്തിന്റെ ചരിത്രവഴികള്‍ തൊട്ടറിഞ്ഞ് 'പൈതൃക നടത്തം'
കോഴിക്കോട്: നഗരത്തിന്റെ ചരിത്രവഴികള്‍ തൊട്ടറിയാനും അവയെകുറിച്ച് ചര്‍ച്ച ചെയ്യാനുമാണ് നിര്‍ദേശും ഐ ഐ എം കോഴിക്കോടും ചേര്‍ന്ന് പൈതൃക നടത്തം സംഘടിപ്പിച്ചത്.
കോടതിക്കു സമീപത്തെ പ്രൊഡ്യൂസസ് മാര്‍ക്കറ്റില്‍ നിന്നും ആരംഭിച്ച യാത്ര റെയില്‍വേ മാനേജര്‍ ജോസഫ് മാത്യു ഫ്ളാഗ് ഓഫ് ചെയ്തു. നിര്‍ദേശ് പ്രൊജക്ട് ക്യാപ്റ്റന്‍ രമേശ്ബാബു, ചരിത്രകാരന് ടി.ബി സെലുരാജ് എന്നിവരുടെ നേതൃത്വത്തില്‍ വാസ്തുശില്പികള്,പ്രൊഫസര്‍മാര്‍, ഡോക്ടര്‍മാര്‍, കച്ചവടക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവരടങ്ങിയ മുപ്പതോളം പേര് യാത്രയുടെ ഭാഗമായി.
കോടതിക്കു സമീപത്തെ പാണ്ടികശാല, മറ്റു വ്യാപാര കേന്ദ്രങ്ങള്‍, പുഴവക്കത്ത് പള്ളി, ജൈന ക്ഷേത്രം, മുതക്കര പള്ളി, ബാലകൃഷ്ണ ലാല്‍ജി ക്ഷേത്രം, ഗുജറാത്തി തെരുവ് എന്നിവയും പൈതൃക നടത്തത്തിന്റെ ഭാഗമായി സന്ദര്‍ശിച്ചു. ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങളും പൈതൃക കെട്ടിടങ്ങളുള്ള ഇടങ്ങളിലൂടെയുമുള്ള ഒന്നര കിലോമീറ്റര്‍ യാത്ര റെയില്‍വേ സ്റ്റേഷനില്‍ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."