പഞ്ചായത്തുകളിലും നഗരസഭകളിലും വനിതാ പൊലിസ് ഓഫിസര്‍മാരെ നിയമിച്ചു
കാസര്‍കോട്: ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലിസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ പഞ്ചായത്ത് നഗരസഭ ഓഫിസുകളിലും സ്ത്രീകളുടെ പരാതികള്‍ നേരിട്ടു സ്വീകരിക്കുന്നതിനായി വനിതാ പൊലിസ് ഓഫിസറെ നിയമിച്ചു കൊണ്ട് ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍ ഉത്തരവായി. എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ 10.30 മുതല്‍ ഉച്ചയ്ക്കു വരെ വനിതാ ഓഫിസര്‍മാര്‍ പഞ്ചായത്ത്, നഗരസഭ ഓഫിസുകളില്‍ ഹാജരായി സ്ത്രീകളുടെ പരാതികള്‍ സ്വീകരിക്കും. ഉടന്‍ തീര്‍പ്പാക്കാന്‍ പറ്റുന്ന പരാതികള്‍ അവിടുന്നു തന്നെ തീര്‍പ്പാക്കും. മറ്റു പരാതികള്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരെ ഏല്‍പ്പിച്ചു പരിഹാരം കാണും. വനിതാ പൊലിസ് ഓഫിസര്‍മാര്‍ക്ക് ചൊവ്വാഴ്ചകളില്‍ ചില കാരണങ്ങളാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊട്ടടുത്ത വ്യാഴാഴ്ചകളിലായിരിക്കും പരാതികള്‍ സ്വീകരിക്കുക. പദ്ധതി സാധാരണക്കാരായ സ്ത്രീകള്‍ക്ക് ഏറെ ഉപകാരപ്രദമാകും. പരാതികളുടെ നിജസ്ഥിതി അറിയാന്‍ വനിതാ പൊലിസുദ്യോഗസ്ഥര്‍ക്ക് പഞ്ചായത്ത് അംഗങ്ങളുടെ സഹായം തേടാവുന്നതാണ്. പദ്ധതിയുടെ നോഡല്‍ ഓഫിസറായി വിദ്യാനഗര്‍ എസ്.ഐ സാലി ജോസഫ്, സൂപ്പര്‍വൈസറായി കാസര്‍കോട് വനിതാ സെല്‍ സി.ഐ നിര്‍മ്മല എന്നിവരെ നിയമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."