HOME
DETAILS
MAL
അടിപ്പാത നിര്‍മാണം: ഗര്‍ഡറുകള്‍ നീക്കം ചെയ്തു
backup
April 27 2017 | 23:04 PM
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പ്പാല ജോലികളുടെ ഭാഗമായി നിര്‍മിക്കുന്ന അടിപ്പാതയുടെ പ്രവൃത്തികള്‍ക്കായി റെയില്‍വെ പാളത്തിനടിയില്‍ സ്ഥാപിച്ച ഗര്‍ഡറുകള്‍ നീക്കം ചെയ്തു. കോണ്‍ക്രീറ്റ് ചെയ്ത് നിര്‍മിച്ച അടിപ്പാത ഹൈഡ്രോളിക് മെഷിന് ഉപയോഗിച്ച് തളളിക്കയറ്റുന്നതിന്
മുമ്പാണ് പാളത്തിനടിയില്‍ ഇരുവശത്തുമായി ഗര്‍ഡര്‍ സ്ഥാപിച്ചത്. ഗര്‍ഡറുകള്‍ മാറ്റി നീക്കം ചെയ്ത ഭാഗം പാളവുമായി ബന്ധിപ്പിച്ചു. ഗര്‍ഡര്‍ സ്ഥാപിച്ചപ്പോള്‍ ഇതുവഴി ട്രെയിനുകള്‍ 20 കി.മി വേഗതയിലാണ് കടന്നുപോയത്. പാളത്തിനടിയില്‍ സ്ഥാപിച്ച അടിപ്പാതയിലൂടെ ചെറുവാഹനങ്ങള്‍ക്കും കാല് നടയാത്രക്കാര്‍ക്കും കടന്നു പോകുന്നതിന് അപ്രോച്ച് റോഡിന്റെ ജോലികള്‍ പൂര്‍ത്തിയാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."