HOME
DETAILS
MAL
മണിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി മലയാള ഭാഷയെ അപമാനിച്ചു: കെ സുരേന്ദ്രന്
backup
April 27 2017 | 23:04 PM
കണ്ണൂര്‍: മൂന്നാറിലെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ പ്രസംഗത്തിലൂടെ അപമാനിച്ച മന്ത്രി എം.എം മണിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി മലയാളഭാഷയെ അവഹേളിച്ചെന്ന് ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്. സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി മണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി കലക്ടറേറ്റിനു മുന്പില് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രജനി രമാനന്ദ് അധ്യക്ഷയായി. സുമാ ബാലകൃഷ്ണന്, ഡോ. കെ.വി ഫിലോമിന, മീറ വല്സന് ലിഷ ദീപക്, അമൃത രാമകൃഷ്ണന്, പ്രൊഫ. വി. ഇന്ദിര, എം. ജിഷ, സി.ടി ഗിരിജ, വി.വി പുരുഷോത്തമന്, രജിത്ത് നാറാത്ത്, കെ.വി ലളിത, ഇ.പി ശ്യാമള, കെ.എന്‍ പുഷ്പലത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."