HOME
DETAILS
MAL
ഐ.എല്‍ ആന്‍ഡ് എഫ്.എസ് കമ്പനി മുന്‍ എം.ഡി അറസ്റ്റില്‍
backup
April 13 2019 | 21:04 PM
ന്യൂഡല്‍ഹി: ഐ.എല്‍ ആന്‍ഡ് എഫ്.എസ് (അടിസ്ഥാന സൗകര്യ വികസന, ധനകാര്യ സര്‍വിസ് )കമ്പനിയുടെ മുന്‍ മാനേജിങ് ഡയരക്ടര്‍ രമേശ് സി. ബാവയെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സാമ്പത്തിക തിരിമറിയെ തുടര്‍ന്ന് കമ്പനി കടുത്ത പ്രതിസന്ധി നേരിട്ട സാഹചര്യത്തില്‍ നടത്തിയ അന്വേഷണത്തിനെ തുടര്‍ന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടാമത്തെ അറസ്റ്റാണിത്. തന്റെ അധികാരം ഉപയോഗിച്ച് തെറ്റായ മാര്‍ഗത്തില്‍ പലകമ്പനികള്‍ക്കും വായ്പ അനുവദിക്കുകയും ഇതേ തുടര്‍ന്ന് സ്ഥാപനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."