ചികിത്സാ ചെലവു കുത്തനെ കൂട്ടാന്‍ ഭരണസമിതി; പരിയാരം ഇനി കടുപ്പം
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സാചെലവു കുത്തനെ കൂട്ടാന്‍ ഭരണസമിതി തീരുമാനം. മേയ് ഒന്നുമുതലാണ് വര്‍ധനവ് നിലവില്‍ വരിക.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതി യോഗമാണ് ചികിത്സാ ചെലവുകൂട്ടാന്‍ തീരുമാനിച്ചത്. 2016 നവംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ജീവനക്കാര്‍ക്ക് ശമ്പളവര്‍ധനവ് ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. പുതുക്കിയ ശമ്പളവും കുടിശ്ശിക തവണകളായും മേയ് മുതല്‍ നല്‍കും. ഇതുപ്രകാരം സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക പരിയാരം മെഡിക്കല്‍ കോളജിന് ഉടന്‍ നല്‍കും.
വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍, എം.ഡി കെ. രവി, പരിയാരം മെഡിക്കല്‍ കോളജ് എംപ്ലോയിസ് യൂനിയന്‍ നേതാക്കാളായ കെ. പത്മനാഭന്‍, പി.ആര്‍ ജിതേഷ്, കെ. ഷിബു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."