'സഹകരണ മേഖലയിലെ രാഷ്ട്രീയ അതിപ്രസരം അവസാനിപ്പിക്കണം'
തിരൂരങ്ങാടി: സഹകരണ മേഖലയില്‍ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ അതിപ്രസരം മൂലം സഹകരണ മേഖലയുടെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുകയാണെന്ന് കേരള സഹകരണ ഫെഡറേഷന്‍ (കെ.എസ്.എഫ്) സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ കോട്ടുമല പറഞ്ഞു. കേരള സഹകരണ ഫെഡറേഷന്‍ (കെ.എസ്.എഫ്) മലപ്പുറം ജില്ലാ സമ്മേളനം ചെമ്മാട് കെ.ടി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കതീതമായി നിലക്കൊള്ളേണ്ട സഹകരണ സംഘങ്ങളുടെ സുഖമമായ പ്രവര്‍ത്തനത്തിനും പുരോഗതിക്കും വേണ്ടി വകുപ്പിന്റെ അനുമതിക്കും അംഗീകാരത്തിനുമായി സംഘം ഭരണ സമിതികള്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ അകാരണമായി കാലതാമസം വരുത്തി മാസങ്ങളോളം താമസിപ്പിക്കുന്ന പ്രവണത സംഘങ്ങളുടെ ദൈനംദിന പ്രവര്‍ത്തനത്തെതന്നെ ദോഷകരമായി ബാധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എം.ബി രാധാകൃഷ്ണന്‍ അധ്യക്ഷനായി. ബഷീര്‍ പറപ്പൂര്‍, എം.വി മോഹന്‍ദാസ്, അഷറഫ് തച്ചറപടിക്കല്‍, ഗഫൂര്‍ കൊണ്ടോട്ടി, വിനോദ് പള്ളിക്കര, പി. രാജലക്ഷ്മി, എന്‍.കെ ദീപ്തി, വി. ബിജിത, സി.പി ബേബി, കെ. ശ്രീജിത്ത്, കെ. ജാഫറലി, എന്‍. ശുഹൈബ്, കെ.കെ ജമീല, എം. അബിത സംസാരിച്ചു.
ഭാരവാഹികള്‍: ബഷീര്‍ പറപ്പൂര്‍ (പ്രസിഡന്റ്), വി.ബിജിത,എന്‍.കെ ദീപ്തി, എം.അബിത(വൈസ് പ്രസിഡന്റുമാര്‍), പി.രാജലക്ഷ്മി( സെക്രട്ടറി), കെ. ശ്രീജിത്ത്,പി. അമിതാബ്, ടി.പി ആഷറഫ് (ജോ സെക്രട്ടറി), സി.പി ബേബി (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."