'മോദിയുടേത് വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തിയ സര്‍ക്കാര്‍'
ആറ്റിങ്ങല്‍: കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തിയ സര്‍ക്കാരാണ് മോദിയുടേതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടത്തിയ പ്രസംഗത്തില്‍ ജനങ്ങളുടെ മുന്നില്‍ ഒന്നും മുന്നോട്ട് വയ്ക്കാന്‍ മോദിക്കായില്ലെന്ന് അടൂര്‍ പ്രകാശിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പെരുങ്കുളത്തെ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും വിവരാവകാശ നിയമവും ഭക്ഷ്യ സുരക്ഷാ നിയമവും മുന്‍ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരുന്നുവെങ്കില് അതെല്ലാം തന്നെ യാഥാര്‍ത്ഥ്യമാക്കിയ ചരിത്രമാണ് കോണ്‍ഗ്രസിനുള്ളതെന്നും ഈ തെരഞ്ഞെടുപ്പ് വേളയില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച കുടുംബങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന 'ന്യായ് ' പദ്ധതി രാജ്യത്ത് വിപ്ലവം സൃഷ്ടിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ബാങ്ക് അക്കൗണ്ടുകള്‍ മുഖേന ആറായിരം രൂപ ഓരോ വീട്ടമ്മമാരുടെയും പക്കലെത്തിക്കും. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടതുപക്ഷം ആയിരം ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. ചടങ്ങില്‍ എം.എ ലത്തീഫ്, ഷിഹാബുദ്ധീന്, റസൂല്‍ ഷാന്‍, കൃഷ്ണകുമാര്‍, നിഹാല്‍ മുഹമ്മദ്, രാജു, ക്രിസ്റ്റി സൈമണ്‍, ബാജു, അന്‍സാര്‍ പെരുങ്കുളം, ഉണ്ണിപ്പിള്ള, അന്‍ഫാര്‍, ഷാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."