കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായി ജനവികാരമുയരുന്നു: കെ.പി.എ മജീദ്
പനവൂര്‍: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വര്ഗീയഫാസിസ്റ്റ്കൊലപാതക രാഷ്ട്രീയത്തിനെതിരേ ദേശ വ്യാപകമായി ജനരോക്ഷമുയരുന്നതായി സംസ്ഥാന മുസ്ലിം ലീഗ് ജന. സെക്രട്ടറി കെ.പി.എ മജീദ്. അടൂര്‍ പ്രകാശിന്റെ വിജയത്തിനായി പനവൂര്‍ കൊങ്ങണംകോട് സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ബീമാപളളി റശീദ്, ജില്ലാ ജന. സെക്രട്ടറി അഡ്വ. കണിയാപുരം ഹലീം, ചാന്നാങ്കര എം.പി കുഞ്ഞ്, കല്ലറ അനില്‍കുമാര്‍, ആനാട് ജയന്,എം.കെ സലീം പെരിങ്ങമ്മല,ഇടവം ഖാലിദ്,പാമ്പാടി ശിഹാബുദ്ധീന്‍,പനവൂര്‍ ഷറഫ് ,പുരുഷോത്തമന് നായര്‍,എസ്.എന്‍ പുരം ജലാല്‍,നിസാര്‍ മുഹമ്മദ് സുല്‍ഫി,വാഴോട് റഹീം,വഞ്ചുവം ശറഫുദ്ധീന്‍,അനീഷ് ഖാന് പനിയമുട്ടം,കൊച്ചുവിള അന്‍സാരി, കല്ലറ ഷിബു,ശിഹാബുദ്ധീന്‍ മുത്തിക്കാമല സംസാരിച്ചു. നാസര്‍ കൊങ്ങണംകോട് സ്വാഗതവും പനവൂര്‍ ഷാജി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."