'രാഹുല്‍ മത്സരിക്കാന്‍ വരുന്നതിനെതിരേ ബി.ജെ.പി നടത്തുന്നത് വര്‍ഗീയ പ്രചാരണം'
കൊല്ലം: തെരഞ്ഞെടുപ്പുകളില്‍ സാധാരണ ഉയര്‍ത്താറുള്ളതുപോലെ വര്‍ഗീയ പ്രചാരണം ഉയര്‍ത്തിപ്പിടിച്ചാണ് ഇത്തവണയും ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കൊല്ലം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ വര്‍ഗീയ പ്രചാരണം കേരളം തിരസ്‌കരിക്കും.
ലീഗിന്റെ പതാകയെയും പിന്തുണയെയും വര്‍ഗീയമായി ചിത്രീകരിക്കുന്നു. ബി.ജെ.പിയുടെ വാദങ്ങളെ ശരിവയ്ക്കുന്ന തരത്തില്‍ സി.പി.എമ്മും പ്രചാരണം നടത്തുന്നത് നിര്‍ഭാഗ്യകരമാണ്. രാഹുല്‍ ഗാന്ധിയെ ആക്ഷേപിക്കാന്‍ ബി.ജെ.പിക്കൊപ്പം സി.പി.എമ്മും മത്സരിക്കുകയാണ്. ബി.ജെ.പി പപ്പുവെന്ന് അദ്ദേഹത്തെ ആക്ഷേപിക്കുമ്പോള്‍ സി.പി.എം മുഖപത്രമായ ദേശാഭിമാനിയും അതുതന്നെ പറയുന്നു. മുസ്‌ലിം ലീഗ് കാലങ്ങളായി യു.ഡി.എഫ് മുന്നണിയുടെ ഭാഗമാണ്.
കൊല്ലത്ത് ഉള്‍പ്പെടെ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ വ്യക്തിപരമായി ആക്ഷേപിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. കൊല്ലത്തും വടകരയിലും കാസര്‍കോടും ഒക്കെ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ ബി.ജെ.പിയിലേക്ക് പോകുന്നവര്‍ എന്ന് ചിത്രീകരിക്കുന്നു. കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരേ വ്യാപകമായ സംഘിപ്രചാരണം നടത്തുന്നു. ഇടതുപക്ഷത്തിനും സി.പി.എമ്മിനും ഒപ്പം നിന്നവര്‍ ബി.ജെ.പിയിലേക്ക് പോയതിനെക്കുറിച്ച് അവര്‍ മിണ്ടുന്നില്ല. യു.ഡി.എഫ് ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാന്‍ എത്തിയതോടെ കേരളത്തിലെ ഇരുപത് സീറ്റിലും യു.ഡി.എഫ് തരംഗമുണ്ട്. പ്രധാനമന്ത്രി സ്ഥാനാര്‍ഥി കേരളത്തില്‍ മത്സരിക്കുന്നത് എല്ലാ മേഖലകളിലും ജനങ്ങള്‍ക്കിടയില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്. പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്നതിനെതിരേ മുസ് ലിം ലീഗ് ശക്തമായ ഇടപെടലാണ് നടത്തുന്നത്. പാര്‍ലമെന്റില്‍ യു.പി.എയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിരോധം തുടരും. അധികാരത്തില്‍ എത്തിയാല്‍ പൗരത്വ ബില്‍ എടുത്തുകളയുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എസ്.ഡി.പി.ഐയുമായി മുസ്‌ലിം ലീഗ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. പ്രത്യക്ഷമായോ പരോക്ഷമായോ എസ്.ഡി.പി.ഐയുമായി ലീഗിന് ഒരു ബന്ധവുമില്ല. മാത്രമല്ല എസ്.ഡി.പി.ഐയും മുസ് ലിം ലീഗും മലപ്പുറത്തും പൊന്നാനിയിലും നേര്‍ക്ക് നേര്‍ മത്സരിക്കുകയാണ്. ലീഗിന്റെ രണ്ടു സീറ്റിലും എസ്.ഡി.പി.ഐയുടെ സംസ്ഥാന നേതാക്കളാണ് മത്സര രംഗത്തുള്ളത്. വര്‍ഗീയതയെയും തീവ്രവാദത്തെയും എക്കാലവും ശക്തമായി തള്ളിപ്പറയുകയും അതിനെതിരേ പ്രവര്‍ത്തിക്കുകയും ചെയ്ത പാരമ്പര്യമാണ് ലീഗിനുള്ളത്. സി.പി.എമ്മിന്റെ കോലീബി സഖ്യ ആക്ഷേപത്തില്‍ ഒരു വസ്തുതയുമില്ല. 80 മുതല്‍ സി.പി.എമ്മിന്റെ സ്ഥിരം പല്ലവിയാണ് ഇത്തരം ആരോപണം. പരോക്ഷമായോ പ്രത്യക്ഷമായോ മുസ് ലിം ലീഗിനും യു.ഡി.എഫിനും ബി.ജെ.പിയുമായി ഒരു നീക്കുപോക്കുമില്ല. എന്നാല്‍ വടകരയിലും തിരുവന്തപുരത്തും സി.പി.എം, ബി.ജെ.പി അവിശുദ്ധ ബന്ധം ഉള്ളതായി സംശയിക്കുന്നതായും കെ.പി.എ മജീദ് ആരോപിച്ചു.
കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്ത് അധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം. അന്‍സാറുദീന്‍, ജനറല്‍ സെക്രട്ടറി നൗഷാദ് യൂനുസ,് പ്രസ് ക്ലബ് ട്രഷറര്‍ പി.എസ് പ്രദീപ്ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."