സ്‌നേഹതീരത്തണലില്‍ നിന്ന് അലീനയും അമ്മയും ജന്മനാട്ടിലേക്ക് മടങ്ങി
കല്ലറ: സ്‌നേഹതീരത്തിലെ അമ്മമാരുടെ സന്തോഷമായി, അവരുടെ സ്‌നേഹവാത്സല്യങ്ങള്‍ ഏറ്റ് വളര്‍ന്നു വന്ന കൊച്ചുമിടുക്കി അലീന (5)യും അമ്മ സീതയും ജന്മനാട്ടിലേക്ക് മടങ്ങി. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുനലൂര്‍ വെട്ടിപ്പുഴ പാലത്തിന് സമീപം കാണപ്പെട്ട അമ്മയെയും കുഞ്ഞിനെയും പൊലിസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ചേര്‍ന്നാണ് സ്‌നേഹതീരത്ത് എത്തിച്ചത്.
മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിലെ വൈസ്വാഹി സ്വദേശിയായ സീത മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ വഴക്കുണ്ടാക്കി രണ്ട് വയസുള്ള കുഞ്ഞിനെയും കൊണ്ട് വീട് വിട്ടിറങ്ങുകയായിരുന്നു. ഗ്രാമീണ ഭാഷ മാത്രം അറിയാവുന്ന ഇവര്‍ ഭാഷയുടെയും സാമ്പത്തികത്തിന്റെയും ബുദ്ധിമുട്ട് മൂലം വഴിതെറ്റി അലയുകയായിരുന്നു. തുടര്‍ന്ന് സ്‌നേഹതീരത്തില്‍ കഴിയുകയായിരുന്ന സീത നല്‍കിയ വിവരങ്ങള്‍ സ്‌നേഹതീരം അധികൃതര്‍ എന്ന സന്നദ്ധസംഘടനയുടെ സഹായത്തോടെ ബന്ധുക്കളെ കണ്ടുപിടിക്കുകയായിരുന്നു. സീതയുടെയും കുഞ്ഞിന്റെയും വിവരങ്ങള്‍ അറിഞ്ഞതിനെ തുടര്‍ന്ന് സീതയുടെ ഭര്‍ത്താവ് ജഹാംഗീര്‍ ആലം കുഞ്ഞിനെയും അമ്മയും ഏറ്റെടുക്കാന്‍ സ്‌നേഹതീരത്ത് എത്തുകയായിരുന്നു.
കല്ലറ തെങ്ങുംകോട് ഗവ.എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ആണ് അലീന. സ്‌നേഹതീരത്തില്‍ വച്ച് നടന്ന കൂടിച്ചേരലില്‍ അമ്മയും കുഞ്ഞിനെയും ജഹാംഗീര്‍ ആലത്തിന് സ്‌നേഹതീരം ഡയറക്ടര്‍ സിസ്റ്റര്‍ റോസിലിന്‍ കൈമാറി. പാങ്ങോട് എസ്.ഐ സുലൈമാന്‍, എ.എസ്.ഐ മധു, ഡോ. രാമന്‍ നായര്‍, ഡോ. അഭിലാഷ്, സിസ്റ്റര്‍ ലിസി, സിസ്റ്റര്‍ അന്നറോസ്, സിസ്റ്റര്‍ ഫിലോമിന, ദേവിക സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."