HOME
DETAILS

കുണ്ടറയില്‍ റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നു

  
backup
July 15 2018 | 19:07 PM

%e0%b4%95%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d

കുണ്ടറ: തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കുണ്ടറ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ റോഡുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നു. ഇതോടൊപ്പം കുന്നുകൂടിയ മാലിന്യങ്ങള്‍ ഒഴുകി പരക്കുകയും ചെയ്യുന്നു.

മഴവെള്ളത്തില്‍ നിന്നു പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും മാലിന്യം നീക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അലസതയാണ്. ആരോഗ്യവകുപ്പ് അധികൃതര്‍ തുടര്‍ച്ചയായി ബോധവത്കരണവും കൊതുകുനശീകരണ പ്രവര്‍ത്തനവുമായി രംഗത്തുണ്ടെങ്കിലും നഗരത്തിലെ ഇടറോഡുകളുടെ വശങ്ങളില്‍ കുന്നുകൂടുന്ന മാലിന്യത്തിന് കുറവില്ല. മഴയില്‍ ചീഞ്ഞളിയുന്ന മാലിന്യങ്ങള്‍ ദുര്‍ഗന്ധം പരത്തുന്നു.
നഗരപരിസരത്തുള്ള ഇടറോഡുകള്‍, കൊല്ലം-ചെങ്കോട്ട ദേശീയപാത, കൊട്ടിയം-കുണ്ടറ റോഡിന്റെ വശങ്ങള്‍, ചെറിയ റോഡുകള്‍ എന്നിവിടങ്ങളില്‍ മാലിന്യനിക്ഷേപം വ്യാപകമാണ്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന കശാപ്പുശാലകള്‍, ഇറച്ചി-കോഴിക്കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളാണ് ഏറെയും. ആളൊഴിഞ്ഞ പുരയിടങ്ങളിലും വയലുകളിലും ഇവ തള്ളുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കാനോ മാലിന്യ സംസ്‌കരണ യൂനിറ്റുകള്‍ സ്ഥാപിക്കാനോ ബന്ധപ്പെട്ടവര്‍ താല്‍പ്പര്യം കാട്ടുന്നില്ലെന്ന് പരാതിഉയരുന്നു. കൊല്ലം-തേനി ദേശീയപാതയില്‍ വെള്ളിമണ്‍ മുതല്‍ പേരയം വരെ രാത്രിയുണ്ടാകുന്ന ഇരുചക്ര വാഹനാപകടങ്ങളില്‍ കൂടുതലും മാലിന്യം തിന്നാന്‍ വരുന്ന തെരുവുനായകള്‍ കുറുകെ ചാടുന്നത് മൂലമാണ്.
കടകളില്‍നിന്ന് ആഹാരാവശിഷ്ടങ്ങളും മത്സ്യമാംസങ്ങളുടെ അവശിഷ്ടങ്ങളും ഉള്‍പ്പെടെ പൊതുനിരത്തുകളിലും ആളൊഴിഞ്ഞ പുരയിടങ്ങളിലും വയലുകളിലും വലിച്ചെറിയുകയാണ്. മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നവരെ കണ്ടെത്താന്‍ കാമറ സ്ഥാപിക്കണമെന്നാണ് കാലങ്ങളായുള്ള ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മദ്രസകള്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗം' 2004 യു.പി മദ്രസാ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രിം കോടതി, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ജാതി അന്വേഷിക്കാന്‍ പി.എസ്.സിക്ക് അധികാരമില്ല- ഹൈക്കോടതി 

Kerala
  •  a month ago
No Image

തലയില്‍ തൊപ്പി, കഴുത്തില്‍ കഫിയ; പ്രസംഗത്തില്‍ ഖുര്‍ആന്‍ സുക്തവും പ്രവാചക വചനങ്ങളും...; ഇത് മുറാദാബാദിലെ ബി.ജെ.പി സ്ഥാനാര്‍ഥി

National
  •  a month ago
No Image

പ്രോ കുര്‍ദിഷ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് മൂന്ന് മേയര്‍മാരെ പുറത്താക്കി തുര്‍ക്കി

International
  •  a month ago
No Image

കുഞ്ഞിന് 'ദുആ' എന്ന് പേരിട്ടു; ബോളിവുഡ് താരങ്ങള്‍ ദീപിക-രണ്‍വീര്‍ ദമ്പതികള്‍ക്കെതിരെ രൂക്ഷമായ സൈബറാക്രമണം 

National
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള:  ഗെയിംസ് മത്സരങ്ങള്‍ ഇന്ന് 

Others
  •  a month ago
No Image

യഹ്‌യ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് വധിക്കപ്പെടുന്നതിന് മൂന്നു ദിവസം മുന്‍പ്

International
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പിന് ബി.ജെ.പി എത്തിച്ചത് 41 കോടി' കൊടകര കുഴല്‍പ്പണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൊലിസ് നല്‍കിയ കത്ത് പുറത്ത്

Kerala
  •  a month ago
No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago