HOME
DETAILS
MAL
കാലവര്‍ഷം: സംസ്ഥാനത്ത് ദുരന്ത നിവാരണ സേനയുടെ നാല് സംഘങ്ങള്‍
backup
July 30 2020 | 03:07 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കഴിഞ്ഞ രണ്ടു വര്‍ഷം പ്രളയമുണ്ടായ അതേസമയം തന്നെ ഇത്തവണയും കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെ കേരളം. കൊവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന കടുത്ത വെല്ലുവിളിയാണ് തദ്ദേശ സ്ഥാപനങ്ങളുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നിലുള്ളത്. കൊവിഡ് സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാംപുകളും മറ്റും സജ്ജമാക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
അടിയന്തര ഘട്ടങ്ങള്‍ നേരിടുന്നതിന് ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് സംഘങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവരെ ആലപ്പുഴ, തൃശൂര്‍, ഇടുക്കി,വയനാട് ജില്ലകളിലായാണ് നിയോഗിച്ചിരിക്കുന്നത്.ബി.എസ്.എഫിന്റെ കരയിലും വെള്ളത്തിലും സഞ്ചരിക്കാവുന്ന അംഫിബിയന്‍ വാഹനം ഉള്‍പ്പടെയുള്ള രണ്ടു സംഘങ്ങളെ അയക്കണമെന്ന് നേരത്തേ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല.
ദുരന്തസാധ്യതാ മേഖലകളിലുള്ളവര്‍ സാനിറ്റൈസറും സോപ്പും മാസ്‌കും ഉള്‍പ്പെടുത്തിയ എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയാറക്കണം.
കിറ്റില്‍ ഉള്‍പ്പെടുത്തേണ്ട മറ്റു വസ്തുക്കള്‍: കുറഞ്ഞത് ഒരു ലിറ്റര്‍ വെള്ളം,ബിസ്‌കറ്റ്,റസ്‌ക്, ഉണക്കമുന്തിരി പോലെയുളള ലഘുഭക്ഷണം,ദിവസവും കഴിക്കുന്ന മരുന്നുകള്‍,ക്ലോറിന്‍ ടാബ്‌ലെറ്റ് എന്നിവ ഉള്‍പ്പെടുന്ന ഫസ്റ്റ് എയ്ഡ് കിറ്റ്, ആധാരം,ലൈസന്‍സ് തുടങ്ങിയ വിലപ്പെട്ട രേഖകള്‍, അത്യാവശ്യത്തിനുള്ള പണം, ഒരു റേഡിയോ,ടൂത്ത് ബ്രഷ്, ടൂത്ത്‌പേസ്റ്റ്, സോപ്പ്, സാനിറ്ററി പാഡ് തുടങ്ങിയ വ്യക്തിശുചിത്വ വസ്തുക്കള്‍, ഒരു ജോടി വസ്ത്രം, ഭിന്നശേഷിക്കാര്‍ ആണെങ്കില്‍ സഹായ ഉപകരണങ്ങള്‍, മെഴുകുതിരി, തീപ്പെട്ടി, ടോര്‍ച്ച്, ബാറ്ററി, അവശ്യഘട്ടത്തില്‍ ഉപയോഗിക്കാന്‍ കത്തി, മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍, സാനിറ്റൈസര്‍, സോപ്പ്.
മാറിത്താമസിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയാല്‍ പൂര്‍ണമായും സഹകരിക്കണം
ദുരിതാശ്വാസ ക്യാംപുകളില്‍ പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം
മഴ പെയ്യുമ്പോള്‍ നദികള്‍ മുറിച്ചു കടക്കാനോ, ജലാശയങ്ങളില്‍ കുളിക്കാനോ മീന്‍പിടിക്കാനോ പാടില്ല.
ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ നില്‍ക്കരുത്.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."