കൊവിഡ്: മരണം മൂന്നായി, കോഴിക്കോടും മലപ്പുറത്തും കൊല്ലത്തും ഓരോ മരണം: വയനാട് സ്വദേശി പൂനയില്‍ മരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി. കൊല്ലത്തും കോഴക്കോടുമാണ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതത്. കോഴിക്കോട് പള്ളിക്കണ്ടി കെ.ടി ആലിക്കോയ (77) ആണ് കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ നാല് കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
മലപ്പുറം സ്വദേശി മുഹമ്മദ് (63) കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലത്ത് ചികിത്സയിലായിരുന്ന 73 കാരിയാണ് മരിച്ചത്. കൊട്ടാരക്കര തലച്ചിറ സ്വദേശി അസ്മബീവി (73) ആണ് മരിച്ചത്. ഇവരെ 20-ാം തിയതിയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആയിരുന്നു ഇവരുടെ മരണം.
അതേസമയം കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ ഒരു മലയാളി കൂടി മരിച്ചു. വയനാട് കണിയാരം പാലാകുളി തോമ്പ്ര കുടി ബാലസുബ്രമണ്യന്റെ മകന് പ്രസാദ് (39) ആണ് കൊവിഡ് ബാധിച്ച് പൂനെയില്‍ മരിച്ചത്. കുടുംബസമേതം പൂനയില്‍ താമസിച്ച് വരികയായിരുന്നു ഇയാള്‍. പ്രസാദിന് പത്ത് ദിവസം മുമ്പാണ് രോഗം ബാധിച്ചത്. സംസ്ക്കാരം പൂനയില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."