വക്കീല്‍ ഗുമസ്തന്‍ സിനോരാജ് ഇനി അഡ്വ. സിനോരാജ്
രാജപുരം: 18 വര്‍ഷം വക്കീല്‍ ഗുമസ്തനായി കോടതിയില്‍ കേസുകെട്ടുകളുമായി കയറിയിറങ്ങിയ സിനോരാജ് ഇനി അഡ്വ. സിനോരാജ്. മാണിക്കോത്ത് സ്വദേശിയായ സിനോരാജ് ഗൗണണിയുമ്പോള്‍ ഈ ആഗ്രഹം മനസ്സില്‍ കൊണ്ടു നടക്കുന്നതിനിടെ വിട പറഞ്ഞ അച്ഛനുള്ള സമര്‍പ്പണം കൂടിയാണിത്. കാഞ്ഞങ്ങാട്ടെ വക്കീല്‍ ഗുമസ്തനായിരുന്ന മാണിക്കോത്തെ പി.വി ദാമോദരന്റെ മകനാണ് സിനോരാജ്. മകനെ വക്കീലാക്കണമെന്ന ആഗ്രഹം മനസില്‍ കൊണ്ടു നടക്കുന്നതിനിടയില്‍ 2009 ലാണ് ദാമോദരന്‍ മരണപ്പെടുന്നത്. അപ്പോഴും സിനോരാജ് വക്കീല്‍ ഗുമസ്തനായിരുന്നു. അച്ഛന്‍ മരിച്ച് 10 വര്‍ഷം പൂര്‍ത്തിയാകുന്ന 16ന് തന്നെ കോട്ടണിഞ്ഞ് കോടതിയില്‍ എത്താന്‍ കഴിയുന്നത് നിയോഗമായി സിനോരാജ് കരുതുകയാണ്.
പിതൃസഹോദരനും ക്രിമിനല്‍ അഭിഭാഷകനുമായ പി.വി മുരുഗന്റെ ഗുമസ്തനായി 2001ലാണ് കേസുകെട്ടുകളുമായി കോടതിയിലെത്തുന്നത്.
കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ജസ്റ്റിസ് അനുശിവരാമനില്‍നിന്ന് സനദ് സ്വീകരിച്ച് അഭിഭാഷകനായി എന്റോള്‍ ചെയ്തത്.വക്കീല്‍ ഗുമസ്തപ്പണിക്കിടയില്‍ ഭോപ്പാല്‍ നാഷണല്‍ ലോ അക്കാദമിയിലെ എയ് സെക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോയില്‍ നിന്നാണ് നിയമ ബിരുദമെടുത്തത്.
കാഞ്ഞങ്ങാട് നെഹറു കോളജില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് വക്കീല്‍ ഗുമസ്തനായത്. കാഞ്ഞങ്ങാട് കോടതിയില്‍ ആദ്യമായാണ് ഒരു വക്കീല്‍ ഗുമസ്തന്‍ അഭിഭാഷകനാകുന്നത്.
ഇപ്പോള്‍ കരിവെള്ളൂര്‍ കൊഴുമ്മലിലാണ് താമസിക്കുന്നത്. ഭാര്യ: സൗമ്യ. മക്കള്‍: സിദാന്‍ രാജ്, സായ് കൃഷ്ണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."