HOME
DETAILS
MAL
മത്സ്യതൊഴിലാളികളും മനുഷ്യരാണ്
backup
July 15 2018 | 21:07 PM
കണ്ണൂര്‍: കടലുമായി 50 മീറ്റര്‍ ചുറ്റളവുള്ള മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് മാറിതാമസിക്കാന്‍ സര്‍ക്കാര്‍ വീടുപണിതു നല്കുമെന്നു പറഞ്ഞെങ്കിലും അത് എവിടെയുമെത്തിയില്ലെന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്. ഇതിനായി വില്ലേജ് ഓഫിസിലടക്കം പലതവണ കയറിയിറങ്ങിയിട്ടും ഒരു പരിഹാരവും ഉണ്ടായില്ല. അവസാനം കഴിഞ്ഞാഴ്ച്ച മന്ത്രി കടന്നപ്പളി രാമചന്ദ്രന് സ്ഥലം സന്ദര്‍ശിച്ചെന്നും എല്ലാം ശരിയാക്കാം എന്ന വര്‍ത്തമാനമല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നാണ് തീരദേശക്കാര്‍ പറയുന്നത്. കടല്‍ ക്ഷോഭമുണ്ടായാല്‍ താല്‍ക്കാലികമായി ദുരിതാശ്വാസ കേന്ദ്രങ്ങളിലെന്നും പറഞ്ഞ് പാര്‍പ്പിക്കല്‍ മാത്രമാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവുന്നതെന്നാണ് തീരദേശ മത്സ്യതൊഴിലാളികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."