അഡീഷണല്‍ വോട്ടര്‍ പട്ടിക ലഭ്യമായില്ല; യു.ഡി.എഫ് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി തഹസില്‍ദാറെ ഉപരോധിച്ചു
തളിപ്പറമ്പ്: അഡീഷണല്‍ വോട്ടര്‍ പട്ടിക ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് തളിപ്പറമ്പില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി തഹസില്‍ദാറെ ഉപരോധിച്ചു.
ഏപ്രില്‍ അഞ്ചിനായിരുന്നു പട്ടിക ലഭിക്കേണ്ടിയിരുന്നത്. ഏപ്രില്‍ 13 ആയിട്ടും അധികൃതര്‍ അതിന് തയാറാകാത്തതോടെയാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി തഹസില്‍ദാറെ ഉപരോധിച്ചത്. എന്‍.ജി.ഒ യൂനിയന്‍ ഇലക്ഷന് വിഭാഗം കൈയടക്കി വച്ചിരിക്കുകയാണെന്ന് യു.ഡി.എഫ് നേതൃത്വം ആരോപിച്ചു.
അവര്‍ രാഷ്ട്രീയം കളിക്കുകയാണ്. ഇലക്ഷന് വിഭാഗം തികഞ്ഞ പരാജയമാണ്. തഹസില്‍ദാരും ഉദ്യോഗസ്ഥരും തമ്മില്‍ സ്വരചേര്‍ച്ചയില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ഉപരോധത്തിന് സി.പി.വി അബ്ദുല്ല, ടി. ജനാര്ദ്ദനന്, ഇ.ടി രാജീവന്, എ.ഡി സാബൂസ്, രാഹുല്‍ ദാമോദരന്‍ നേതൃത്വം നല്കി. എന്നാല്‍ സോര്‍ട്ട് ചെയ്യാന്‍ ആളില്ലാത്തതാണ് അഡീഷണല്‍ പട്ടിക നല്കല് വൈകാന്‍ കാരണമായതെന്നും ഉച്ചയോടെ തന്നെ അഡീഷണല്‍ വോട്ടര്‍ പട്ടിക ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."