ശങ്ക അകറ്റാന്‍ ബുദ്ധിമുട്ടി യാത്രക്കാര്‍; കംഫര്‍ട്ട് ആവാന്‍ തുറന്നുപ്രവര്‍ത്തിക്കണം
ആര്‍പ്പൂക്കര: മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള നടപടി പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
എട്ടു മാസമായി ഈ കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചിട്ടിട്ട്. ഇതു മൂലം നൂറു കണക്കിന് രോഗികളും സ്ത്രീകളും ബുദ്ധിമുട്ടുകയാണ്. ഞായറാഴ്ച ഒഴികെ മറ്റ് എല്ലാ ദിവസങ്ങളിലും ആയിരക്കണക്കിന് രോഗികളാണ് ബന്ധുക്കളുമായി വിവിധ ഒ.പി.കളില്‍ എത്തുന്നത്. വിദൂരസ്ഥലങ്ങളില്‍ നിന്നും സ്റ്റാന്‍ഡില്‍ ഇറങ്ങിയാല്‍ ഭൂരിപക്ഷം പേരും പ്രാഥമിക കൃത്യനിര്‍വഹണത്തിനുള്ള അന്വേഷണമാണ്. പുരുഷന്മാര്‍ സമീപത്തെ റോഡുവക്കില്‍ ശങ്ക അകറ്റി ആശ്വാസം കണ്ടെത്തുമെങ്കിലും സ്ത്രീകളും പെണ്‍കുട്ടികളുമാണ് ദുരിതത്തിലാവുന്നത്. ആര്‍പ്പുക്കര പഞ്ചായത്ത് നിയന്ത്രണത്തിലുള്ളതാണ് ഈ കംഫര്‍ട്ട് സ്റ്റേഷന്‍.
എട്ടു മാസം മുന്‍പ് കംഫര്‍ട്ട് സ്റ്റേഷന്റെ മാലിന്യപൈപ്പ് പൊട്ടുകയും കക്കൂസ് മാലിന്യവും മലിനജനവും സ്റ്റാന്‍ഡിലേക്ക് പരന്നൊഴുകുകയും ഇത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിവരം റിപ്പോര്‍ട്ട് ചെയ്തിരിന്നു.
ഇതേ തുടര്‍ന്നാണ് പഞ്ചായത്ത് അധികൃതരെത്തി കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചത്. പിന്നീട് ഇതുവരെ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിച്ചില്ല. എന്നാല്‍ പഞ്ചായത്തിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന മെഡിക്കല്‍ കോളജ് ,പരിസരത്ത് വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ ഉണ്ടായിട്ടും പൊതുജനങ്ങള്‍ക്കായി ഒരു കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."