HOME
DETAILS

വണ്ണപ്പുറം- തൊടുപുഴ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

  
backup
April 14 2019 | 08:04 AM

%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d

വണ്ണപ്പുറം: തകര്‍ന്നു കിടക്കുന്ന വണ്ണപ്പുറം- തൊടുപുഴ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നിര്‍ദേശം. ഭരണാനുമതി ലഭിച്ചെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്ത റോഡിന്റെ അവസ്ഥ ഏറെ ദയനീയമായതോടെയാണ് പ്രശ്‌നത്തില്‍ മന്ത്രി ഇടപെട്ടത്. വിവരാവകാശ പ്രവര്‍ത്തകനായ ടോം തോമസ് പൂച്ചാലില്‍ നല്‍കിയ നിവേദനത്തിലാണ് തീരുമാനം.
അടിയന്തരമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ മന്ത്രി പൊതുമാരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഈ റോഡില്‍ ഞറുക്കുറ്റി വരെയുള്ള ഭാഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതാണ്. ഇതിനു ശേഷം വരുന്ന ഭാഗമാണ് കുണ്ടും കുഴിയുമായി തകര്‍ന്നു കിടക്കുന്നത്. സര്‍വിസ് ബസുകള്‍ ഉള്‍പ്പെടെ നൂറു കണക്കിനു വാഹനങ്ങള്‍ ഇതു വഴി സഞ്ചരിക്കുന്നുണ്ട്. തൊടുപുഴയില്‍ നിന്നും ചേലച്ചുവട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഇതു വഴിയാണ് കടന്നു പോകുന്നത്. എന്നാല്‍ വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നതിനാല്‍ ചെറു വാഹനങ്ങള്‍ക്കും മറ്റുമാണ് യാത്ര ദുഷ്‌ക്കരമായിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 16നാണ് ടോം തോമസ് ഇതുമായി ബന്ധപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കിയത്. തുടര്‍ന്ന് മന്ത്രി ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരില്‍ നിന്നും അടിയന്തരമായി റിപ്പോര്‍ട്ട് തേടിയിരുന്നു. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ നല്‍കിയ മറുപടിയില്‍ റോഡിന്റെ ഞറുക്കുറ്റി മുതല്‍ കാളിയാര്‍ വരെയുള്ള ഭാഗത്തിന് 4.50 കോടിയുടെയും വണ്ണപ്പുറം കക്കടാശേരി മുതല്‍ ഞറുക്കുറ്റി പാലം വരെയുള്ള ഭാഗത്തിന് 7.15 കോടിയുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി ലഭിച്ചതായി വ്യക്തമാക്കി.
പി.ഡബ്ല്യു.ഡി ആലുവ സൂപ്രണ്ടിങ് എന്‍ജിനിയര്‍ ഓഫിസില്‍ ടെണ്ടര്‍ നടപടികള്‍ പുരോഗമിച്ചു വരികയാണ്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ പറയുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ റോഡ് പൂര്‍ണമായും ഗതാഗത സജ്ജമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് റോഡിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  8 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  8 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  8 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  8 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  8 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  8 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  8 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  8 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  8 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  8 days ago