HOME
DETAILS
MAL
ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ആള്‍ക്ക് കൊവിഡ്; വനം മന്ത്രി കെ.രാജു ക്വാറന്റൈനില്‍
backup
July 31 2020 | 14:07 PM
തിരുവനന്തപുരം: സംസ്ഥാന വനംവകുപ്പ് മന്ത്രി കെ. രാജു സ്വയം നിരീക്ഷണത്തില്‍. കുളത്തൂപ്പുഴയില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ഉദ്ഘാടനത്തിന് കഴിഞ്ഞ ദിവസം മന്ത്രി എത്തിയിരുന്നു. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പോയത്.
അടുത്ത സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്നും മുന്‍കരുതലിന്റെ ഭാഗമായാണ് ക്വാറന്റീനില്‍ പോയതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ ഗണ്‍മാനും പരിപാടിയില്‍ പങ്കെടുത്ത പഞ്ചായത്ത് അംഗങ്ങളും ക്വാറന്റൈനില്‍ പോയിട്ടുണ്ട്.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഔദ്യോഗിക വസതിയില്‍ സ്വയം നിരീക്ഷ ണത്തില്‍ കഴിയുകയാണ്. ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."