മലപ്പുറത്തും പാലക്കാട്ടും വീണ്ടും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് നാല് മരണങ്ങള്
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്.
മലപ്പുറത്ത് കൊണ്ടോട്ടിയില്‍ പെരുവള്ളൂര്‍ സ്വദേശി കോയാമു ആണ് മരിച്ചത്. 82 വയസായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ച് 10.30 ഓടെയായിരുന്നു അന്ത്യം.
ഇദ്ദേഹത്തിന് പ്രമേഹവും ശ്വാസകോശ സംബന്ധമായ അസുഖവും ഉണ്ടായിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു.
കോയാമുവിന്റെ ഭാര്യയും മക്കളും ഉള്‍പ്പെടെ കുടുംബത്തിലെ 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
പാലക്കാട് പട്ടാമ്പിയിലാണ് നാലാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഓങ്ങല്ലൂര്‍ സ്വദേശി കോരന് (80) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൊടുപുഴയിലെ സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐയായ അജിതനും (55) വെള്ളിയാഴ്ച രാത്രി മരിക്കുകയുണ്ടായി.
എറണാകുളം ഇടപ്പള്ളിയിലാണ് മറ്റൊരു മരണം റിപ്പോര്‍ട്ട് ചെയ്തത്. തൃക്കാക്കര പൈപ്പ്ലൈന് സ്വദേശി ദേവസി ആലുങ്കല്‍(80)ആണ് മരിച്ചത്. പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്നു ദേവസി. മരണ ശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."