HOME
DETAILS
MAL
ഗവര്‍ണറും മുഖ്യമന്ത്രിയും വിഷു ആശംസ നേര്‍ന്നു
backup
April 14 2019 | 22:04 PM
തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും ഗവര്‍ണര്‍ പി. സദാശിവം ഹൃദ്യമായ വിഷു ആശംസ നേര്‍ന്നു. വരുംവര്‍ഷത്തിലുടനീളം സമാധാനവും ഐശ്വര്യവും ഒരുമയുമുണ്ടാകട്ടെയെന്ന് ഗവര്‍ണര്‍ സന്ദേശത്തില്‍ സൂചിപ്പിച്ചു.
എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന് ആഹ്ലാദകരമായ വിഷു ആശംസ നേര്‍ന്നു. മഹാപ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ കാര്‍ഷിക മേഖലയെ വീണ്ടെടുക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് നല്ല ഫലം കണ്ടു തുടങ്ങിയെന്നത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
കൃഷി അഭിവൃദ്ധിപ്പെടുത്താനും പ്രകൃതിയെ സംരക്ഷിക്കാനുമുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് ഊര്ജമാവട്ടെ വിഷുവിന്റെ സന്ദേശമെന്ന് മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."