HOME
DETAILS

ഇനിയും ഇന്ത്യ തോല്‍ക്കരുത്: സിറാജ് ഇബ്്‌റാഹിം സേട്ട്

  
backup
April 14 2019 | 23:04 PM

%e0%b4%87%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%a4%e0%b5%8b%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%81

ബംഗളൂരു: ഈ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ മതേതര കാഴ്ചപ്പാടും ഗാന്ധി ഘാതകരുടെ വര്‍ഗീയ ഫാസിസ്റ്റ് തത്ത്വശാസ്ത്രവും നേരിട്ട് ഏറ്റുമുട്ടുകയാണെന്ന് മുസ്്‌ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്്‌റാഹിം സേട്ട്. ഗാന്ധി ശിഷ്യന്മാര്‍ക്കെതിരേ ഇന്ത്യന്‍ ഭരണത്തിന്റെ കടിഞ്ഞാണിനു വേണ്ടി മത്സരിക്കുന്നത് ഗോഡ്‌സെയുടെ ശിഷ്യനാണെന്നും അദ്ദേഹം സുപ്രഭാതത്തോടു പറഞ്ഞു.
ഹിറ്റ്‌ലറും മുസോളിനിയും ഒത്തുചേര്‍ന്ന പ്രതിഭാസമാണ് നരേന്ദ്രമോദി. ഫാസിസത്തെയും നാസിസത്തെയും ഒരാള്‍ ഒരുപോലെ പ്രതിനിധാനം ചെയ്യുമ്പോള്‍ അതെത്രമേല്‍ ഭീകരമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. മനുഷ്യത്വത്തിനു തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ് മോദി.
രാഷ്ട്രശില്‍പികള്‍ സ്വപ്‌നം കണ്ട ഇന്ത്യയെ തകര്‍ത്തെറിയാനുളള പദ്ധതികളുമായാണ് എല്ലാ സന്നാഹങ്ങളോടെയും ഫാസിസം ഇപ്പോള്‍ കടന്നുവന്നത്. അവരുടെ ആചാര്യന്മാരായ സവര്‍ക്കരും ഗോള്‍വാള്‍ക്കറും കണ്ട സ്വപ്‌നങ്ങളെ മോദിയിലൂടെ സഫലാമാക്കികൊണ്ടിരിക്കന്നു. നാനാത്വത്തില്‍ ഏകത്വമെന്ന രാജ്യത്തിന്റെ നിലനില്‍പ്പിന്റെ പ്രത്യയശാസ്ത്രത്തെ വിഭജനത്തിന്റെ കഥകളുണ്ടാക്കി നശിപ്പിക്കാനാണ് ഈ മോദിഫിക്കേഷന്‍. പൗരത്വ ബില്‍ രാജ്യത്തൊട്ടാകെ നടപ്പാക്കുമെന്നാണ് സംഘ്പരിവാര്‍ പ്രകടന പത്രിക പറയുന്നത്. അതു രാജ്യത്തെ എവിടെ എത്തിക്കുമെന്ന് പറഞ്ഞറിയിക്കേണ്ടതില്ല.
മോദി ഇനിയും ജയിച്ചാല്‍ ഇന്ത്യ വീണ്ടും പരാജയപ്പെടുമെന്ന യാഥാര്‍ത്ഥ്യം പൂര്‍ണമായ അര്‍ത്ഥത്തില്‍ വെളിപ്പെടുത്താന്‍ ചില മാധ്യമങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ഇനി ഒരിക്കല്‍കൂടി ഇന്ത്യ തോല്‍ക്കരുത് എന്നു തന്നെയാണ് രാജ്യത്തിന്റെ ഭാവി ആഗ്രഹിക്കുന്ന ഓരോരുത്തരുടെയും പ്രാര്‍ഥന.
സി.പി.എമ്മിന്റെ ഈ തെരഞ്ഞെടുപ്പിലെ ദയനീയ സ്ഥിതി കാണുമ്പോള്‍ സങ്കടമുണ്ട്. ആത്മഹത്യാപരമായ നിലപാടുകളിലൂടെയാണ് ആ പാര്‍ട്ടി അതിന്റെ അനിവാര്യമായ പതനത്തിലേക്ക് നടന്നടുക്കുന്നത്. അക്രമ രാഷ്ട്രീയം തന്നെയാണ് സി.പി.എമ്മിനെ ഈ അവസ്ഥയിലെത്തിച്ചത്. അങ്ങനെയാണ് ബംഗാളിലെ മൂന്നര പതിറ്റാണ്ടു നീണ്ട ഭരണം സി.പി.എമ്മിനു നഷ്ടമായത്. ടി.പി, അരിയില്‍ ശുക്കൂര്‍, ശുഹൈബ്, കൃപേഷ്, ശരത്‌ലാല്‍ എന്നിവരുടെ കൊലപാതകം സി.പി.എമ്മിന്റെ പതനത്തിന് കാരണമാവുകയാണ്. ജനം അക്രമ രാഷ്ട്രീയത്തെ കൈവിട്ടിരിക്കുന്നു.
1952 മുതല്‍ ലോക്‌സഭയില്‍ പ്രാതിനിധ്യമുളള മുസ്്‌ലിം ലീഗിന് മതേതര ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്കകളെക്കാള്‍ പ്രതീക്ഷകളുണ്ട്. രാജ്യത്തിന്റെ അസ്തിത്വം പണയപ്പെടുത്താന്‍ ജനം ഇനിയും മുന്നോട്ടു വരില്ല എന്നു തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. ഇന്ത്യയുടെ സുദൃഢമായ നിലനില്‍പ്പ് മതേതരത്വത്തിലും സൗഹാര്‍ദത്തിലും അധിഷ്ഠിതമാണെന്ന് തെളിയിക്കുന്നതായിരിക്കും ഇത്തവണത്തെ ജനവിധി.
രാജ്യത്തിന്റെ പൈതൃകങ്ങള്‍ക്കു പോറലേല്‍ക്കാത്ത വിധിയായിരിക്കും ഈ തെരഞ്ഞെടുപ്പെന്നാണ് ഇന്ത്യയിലെ മുസ്്‌ലിംകളും ന്യൂനപക്ഷ ജനവിഭാഗങ്ങളും പ്രതീക്ഷിക്കുന്നത്. മതേതരത്വത്തിനും സാമൂഹിക നീതിക്കും അപകടം സംഭവിച്ചാല്‍ ഇന്ത്യയ്ക്കായിരിക്കും അതിന്റെ ആപത്ത്. മോദി ജയിച്ചാല്‍ രാജ്യം ഒരിക്കല്‍കൂടി തോല്‍ക്കും. അതൊരിക്കലും സംഭവിക്കാന്‍ പാടില്ല. ഇന്ത്യന്‍ യൂനിയന്‍ മുസ്്‌ലിം ലീഗിന് ഇക്കാര്യത്തില്‍ ആഴത്തിലുളള ആശങ്കകളുണ്ട്. ഇത് കഴിഞ്ഞ തെരഞ്ഞെടുപ്പിലും ലീഗ് നേതാക്കള്‍ പ്രകടിപ്പിച്ചതാണ്. അതുകൊണ്ടാണ് ഫാസിസത്തിനെതിരേ മതേതര ചേരി ശക്തിപ്പെടണമെന്നും ഇന്ത്യയില്‍ അതിനു നേതൃത്വം നല്‍കാവുന്ന ഏക രാഷ്ട്രീയപ്പാര്‍ട്ടിയായ കോണ്‍ഗ്രസിന് പിന്തുണ നല്‍കണമെന്നും മുസ്്‌ലിം ലീഗ് വീണ്ടും വീണ്ടും ആവശ്യപ്പെടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago