HOME
DETAILS
MAL
പൊക്കാളിപ്പാടത്തെ നെല്‍കൃഷി അട്ടിമറിക്കുന്നത് സി.പി.എമ്മാണെന്ന് ആരോപണം
backup
April 28 2017 | 20:04 PM
തുറവൂര്‍: അരൂര്‍ മണ്ഡലത്തിലെ പൊക്കാളിപ്പാടങ്ങളിലെ നെല്‍കൃഷി അട്ടിമറിക്കുന്നത് സി.പി.എം കാരാണെന്ന് ആരോപണം. പൊക്കാളിപ്പാടത്ത് മുഴുവന്‍ സമയ മത്സ്യകൃഷി നടത്തുന്നതുമായി ബന്ധപ്പെട്ട് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ ചന്തിരൂര്‍ വെളുത്തുള്ളി പാടത്ത് മുപ്പത് വര്‍ഷമായി മത്സ്യകൃഷി നടത്തിയിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. സി.പി.എം.നേതാക്കളായ കെ.വി ദേവദാസ് പ്രസിഡന്റും പി.എ ജോര്‍ജ് സെക്രട്ടറിയുമായുള്ള കര്‍ഷകസംഘമാണ് പാടത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്.
ഇത്തവണ നാല്പത്തി രണ്ടുലക്ഷം രൂപയ്ക്കാണ് മത്സ്യകൃഷിക്കായി അറുപത്തിയെട്ട് ഏക്കര്‍ വരുന്ന പാടം പാട്ടത്തിനു കൊടുത്തത്. ഈ തുക നാമമാത്രമായി കര്‍ഷകര്‍ക്ക് കൊടുത്ത ശേഷം സി.പി.എം നേതാക്കള്‍ വീതിച്ചെടുക്കുകയാണെന്നു പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."