HOME
DETAILS
MAL
ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് സെല്‍ഫ് ഡിക്ലറേഷന്‍ നിര്‍ബന്ധം
backup
August 03 2020 | 03:08 AM
ഈ മാസം എട്ട് മുതല്‍ പ്രാബല്യം
ന്യൂഡല്‍ഹി: ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ഓഗസ്റ്റ് എട്ട് മുതലുള്ള മാര്‍ഗരേഖയാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതുപ്രകാരം യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുന്‍പ് യാത്രക്കാര്‍ ിലംറലഹവശമശൃുീൃ.േശി എന്ന വെബ്സൈറ്റില്‍ സെല്‍ഫ് ഡിക്ലറേഷന്‍ സമര്‍പ്പിക്കണം. 14 ദിവസത്തെ ക്വാറന്റൈന് വിധേയമാകുമെന്നും വെബ്സൈറ്റില്‍ ഡിക്ലേറേഷന്‍ നല്‍കണം. ഏഴു ദിവസത്തെ പെയ്ഡ് ക്വാറന്റൈനും ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനുമാണുണ്ടാകുക.
ഇന്ത്യയില്‍ ഇറങ്ങിയ ശേഷം നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നവര്‍ക്ക് പെയ്ഡ് ക്വാറന്റൈനില്‍നിന്ന് ഒഴിവ് നേടാം. ഗര്‍ഭിണികള്‍, 10 വയസിന് താഴെയുള്ള കുട്ടികള്‍, രോഗികള്‍, മരണ വിവരമറിഞ്ഞെത്തുന്നവര്‍ തുടങ്ങി അടിയന്തിര സാഹചര്യത്തില്‍ എത്തുന്നവരെ 14 ദിവസത്തെ ഹോം ക്വാറന്റൈന് അനുവദിക്കും. ഇതിനായി 72 മണിക്കൂര്‍ മുന്‍പ് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണമെന്നും പുതിയ മാര്‍ഗരേഖ നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."