മണ്ണാര്‍ക്കാട് യു.ഡി.എഫ് പ്രകടനം നടത്തി
മണ്ണാര്‍ക്കാട്: സ്ത്രീകളെ അപമാനിച്ച മന്ത്രി എം.എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി നഗരത്തില്‍ നടത്തിയ പ്രതിഷധ പ്രകടനം ജനബാഹുല്യം കെണ്ട് ശ്രദ്ധേയമായി. ആശുപത്രിപ്പടിയില്‍നിന്ന് തുടങ്ങിയ പ്രകടനം കോടതിപ്പടിയില്‍ സമാപിച്ചു. പ്രകടനത്തിന് അഡ്വ. ടി.എ സിദ്ദീഖ്, പി അഹമ്മദ് അഷറഫ്, പൊന്‍പാറ കോയക്കുട്ടി, വി.വി ഷൗക്കത്തലി, ടി.എ സലാം മാസ്റ്റര്‍, ശെല്‍വന്‍, സി. മുഹമ്മദ് ബഷീര്‍, അയ്യപ്പന്‍, പി. മുഹമ്മദാലി അന്‍സാരി, ഖാലിദ്, കറൂക്കില്‍ മുഹമ്മദാലി, റഷീദ് മുത്തനില്‍, അച്ചിപ്ര മൊയ്തു ഹാജി, തച്ചമ്പറ്റ ഹംസ, എം.കെ മുഹമ്മദാലി, റഫീഖ് കുന്തിപ്പുഴ, അസീസ് പച്ചീരി, കെ ഹംസ, മജീദ് തെങ്കര, പാറശ്ശേരി ഹസന്‍, കെ.ടി അബ്ദുല്ല, ഷിഹാബ് കുന്നത്ത്, ടി.കെ ഹംസക്കുട്ടി, നിജോ വര്‍ഗീസ്, കെ.പി.എ സലീം, അമീന്‍ നെല്ലിക്കുന്ന്, സഹദ് അരിയൂര്‍, ശരീഫ് പച്ചീരി, നൗഷാദ് വെളളപ്പാടം, സി.കെ അഫ്‌സല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ വി. സിറാജുദ്ദീന്‍, നാസര്‍ പാതാക്കര, കെ.പി മജീദ് നേതൃത്വം നല്‍കി.
കോടതിപ്പടിയില്‍ നടന്ന സമാപനം കളത്തില്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ടി.എ സലാം മാസ്റ്റര്‍ അധ്യക്ഷനായി. പി അഹമ്മദ് അഷറഫ് സ്വാഗതം പറഞ്ഞു. കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."