അന്ന് അമരക്കാരന്; ഇന്ന് ആശാന്
ഇരുപത് വര്‍ഷത്തെ കാത്തിരിപ്പ്, അയാള്‍ രണ്ടാം തവണയും ലോകകപ്പില്‍ മുത്തമിട്ടു. റഷ്യന്‍ ലോകകപ്പിലെ റിയല്‍ ഹീറോയാരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ.
ദ്വിദിയര് ദെഷാംപ്സ്. 1998 ലോകകപ്പില്‍ നിന്ന് 2018ലെത്തുമ്പോള്‍ ദെഷാംപ്സ് എന്ന ഫ്രാന്‍സിന്റെ ഡിഫന്‍സീഫ് മിഡ്ഫീല്ഡറുടെ വസ്ത്രത്തില്‍ മാത്രമെ മാറ്റം വന്നിട്ടുള്ളു. വീറും വാശിയും തന്ത്രങ്ങളും ഇതുവരെ മറന്നിട്ടില്ല. 1998 ല്‍ കപ്പുയര്ത്തിയത്ക്യാപ്റ്റനായാണെങ്കില് 2018ല്‍ സ്വന്തം ടീമിന്റെ പരിശീലനകനായി അയാള്‍ കപ്പില്‍ മുത്തമിട്ടു.
ഫ്രഞ്ച് ഫുട്ബോളിന്റെ ചരിത്രത്തിലേക്കാണ് ഈ നാല്പത്തിയൊമ്പതുകാരന് ഉയര്‍ന്നുവന്നിരിക്കുന്നത്. അന്ന് ലോകകപ്പ് നേടുമ്പോള്‍ സിനദിന്‍ സിദാന്, തിയറി ഹെന്റി തുടങ്ങിയ കരുത്തരുടെ കൂടെ ഫ്രാന്‍സിന് ലോകകപ്പ് നേടിക്കൊടുത്ത ദെഷാംപ്സ് ഇന്ന് ഗ്രീസ്മാനും എംബാപെയും പോഗ്ബെയുമടങ്ങുന്ന സംഘത്തെ കളിക്കളത്തിന് പുറത്ത് നിന്ന് നിയന്ത്രിച്ചാണ് ചരിത്രത്തിലേക്ക് കാലെടുത്തുവച്ചത്. റഷ്യയിലെ വിസ്മയങ്ങള്‍ ഖത്തറിലും പകര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം ലോകകപ്പുമായി പോകുമ്പോഴും അദ്ദേഹത്തിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."