HOME
DETAILS

മാനസികാസ്വാസ്ഥ്യമുള്ള യുവാവ് കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്നു; നടുക്കം മാറാതെ ഉപ്പള ദേശം

  
backup
August 03 2020 | 15:08 PM

attacked-murder-4-person-in-kasarkode-1234567

കാസര്‍കോട്: ഒരു കുടുംബത്തിലെ നാലുപേര്‍ വെട്ടേറ്റു മരിച്ചു. ഉപ്പള കന്യാനയിലാണ് നാടിനെ
നടുക്കിയ സംഭവം.

കൊല്ലപ്പെട്ടവര്‍ എല്ലാവരും അന്‍പത് വയസിനു മുകളില്‍ പ്രായമുള്ളവരാണ്. മൂന്നു പേര്‍ ഉദയന്റെ അമ്മാവന്മാരും മറ്റൊരാള്‍ മാതൃ സഹോദരിയുമാണ്. ഉദയന്റെ മാതാവ് ലക്ഷ്മിയമ്മ സംഭവ സമയത്ത് വീടിനു പുറത്തേക്കു ഓടിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. ഇവരുടെ നിലവിളികേട്ട് പരിസരവാസികള്‍ ഓടിയെത്തുമ്പോഴേക്കും വീട്ടിലെ ഓരോ മുറികളിലായി നാല് പേരും മരിച്ചു കിടക്കുന്നതാണ് കണ്ടതെന്നു പരിസരവാസികള്‍ വ്യക്തമാക്കി.

കൊലപാതക വിവരമറിഞ്ഞു മഞ്ചേശ്വരം പൊലിസ്, കാസര്‍കോട് ഡി.വൈ.എസ്.പി ഉള്‍പ്പെടയുള്ള ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശവാസികള്‍ പ്രതിയെ പിടികൂടി പൊലിസ് വരുന്നത് വരെ പിടിച്ചു നിര്‍ത്തുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇന്ന് വ്യക്തമാകുമെന്നാണ് അറിയുന്നത്. നേരത്തെ വീട്ടുകാരുമായി ഉദയന് പ്രശ്നങ്ങളുണ്ടായിരുന്നതായും വിവരമുണ്ട്. ഇന്നലെ വൈകുന്നേരം നാട്ടുകാര്‍ ഉദയയെ കന്യാന ടൗണില്‍ കണ്ടിരുന്നതായി പറയുന്നു. കൊല്ലപ്പെട്ടവരും, ഉദയയും അവിവാഹിതരാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

Kerala
  •  2 months ago
No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago
No Image

എന്‍.ഒ.സി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടില്ല; പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് 

Kerala
  •  2 months ago