എസ്.കെ.എസ്.എസ്.എഫ് നോമ്പുതുറ: അത്താഴ- ഭക്ഷണ വിതരണം അഞ്ചാം വര്‍ഷത്തിലേക്ക്
തൊട്ടില്‍പ്പാലം: എസ്.കെ.എസ്.എസ്.എഫ് കുറ്റ്യാടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമദാനില്‍ കുറ്റ്യാടിയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിവരുന്ന നോമ്പുതുറ-അത്താഴ- പെരുന്നാള്‍ ഭക്ഷണ വിതരണം അഞ്ചാം വര്‍ഷത്തിലേക്ക്.
വിതരണ പരിപാടിയുടെ ഒരുക്കങ്ങള്‍ തുടങ്ങിയതായി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇതിനായി കഴിഞ്ഞദിവസം കുറ്റ്യാടി സുന്നിമഹലില്‍ ചേര്‍ന്ന യോഗം വിപുലമായ സ്വാഗതസംഘ കമ്മിറ്റി രൂപീകരിച്ചു.
കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രി, സ്വാകാര്യ ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ച് രോഗികള്‍ക്കും കൂടെയിരിപ്പുകാര്ക്കുമാണ് റമദാന് മുപ്പത് ദിനവും ഭക്ഷണവിതരണം നടത്തുന്നത്. ഇതിനായി മേഖലയിലെ മുപ്പത് ശാഖകളില്‍ നിന്നായി മുന്നൂറോളം വിഖായ വളണ്ടിയര്‍മാര്‍ സേവനനിരതരാണ്.
നോമ്പുതുറ-അത്താഴ വിഭവങ്ങള്‍ക്കു പുറമെ ജാതിമത ഭേദമന്യേ പെരുന്നാള്‍ദിന ഭക്ഷണവും നല്‍കുന്നുണ്ട്.
സ്വാഗതസംഘം ഭാരവാഹികളായി സി.എസ്.കെ തങ്ങള്‍ പാലേരി (മുഖ്യ രക്ഷാധികാരി), ടി.പി മജീദ് കൊടക്കല്‍ (ചെയര്മാന്), ഇ.എ റഹ്മാന് (വര്: ചെയര്മാന്), ഡോ: സമീര്‍ അഹമ്മദ് (ജന: കണ്‍വീനര്‍), ടി.പി റഫീഖ് (വര്: കണ്‍വീനര്‍), ഫൈസല്‍ കൊടുമ തളീക്കര (ട്രഷറര്‍), യു.കെ അബ്ദുല്‍ ഹമീദ് ഹാജി (ചെ:ഫിനാന്‍സ് ), പി.കെ ഹമീദ് ((കണ്:ഫിനാന്‍സ്), റഷീദ് റഹ്മാനി, കെ.പി ഷൗക്കത്ത് , പി.കെ റിയാസ്, ഒ.കെ റിയാസ്, സുഹൈല്‍ വടയം (ഡയറക്ടേഴ്സ്), യൂസുഫ് മാസ്റ്റര്‍, ഷൗക്കത്ത് വടയം, മുജീബ് യമാനി (കോ:ഓര്‍ഡിനേറ്റര്‍മാര്‍) ഷുഹൈബ് ദാരിമി ചെമ്പോട് (ചെ: പ്രോഗ്രാം ഓര്‍ഗനൈസിങ്), അര്‍ഷാദ് സി.ടി (കണ്: പ്രോഗ്രാം ഓര്‍ഗനൈസിങ്), അജ്മല്‍ അശ്അരി (ചെ: മീഡിയ), സാലിം പി.കെ (കണ്: മീഡിയ) എന്നിവരെ തെരഞ്ഞടുത്തു. യോഗം ടി.വി.സി അബ്ദുസ്സമദ് ഫൈസി ഉദ്ഘാടനം ചെയ്തു. റഷീദ് റഹ്മാനി അധ്യക്ഷനായി. ഡോ: സമീര്‍ അഹമ്മദ് സ്വാഗതവും ടി.പി റഫീഖ് കൊടക്കല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."