സ്റ്റേഹവും വിശ്വാസവും വര്‍ദ്ധിപ്പിക്കാന്‍ പൊതുസമൂഹം മുന്നിട്ടിറങ്ങണം: ഹൈദരലി തങ്ങള്‍
നടുവണ്ണൂര്‍: തീവ്രവാദവും 'ഭീകരവാദവും ലോകം മുഴുവന്‍ ഭീതി വിതച്ച് കൊണ്ടിരിക്കുന്ന നവ സാഹചര്യത്തില്‍ കാരുണ്യവും സ്‌നേഹവും പരസ്പര വിശ്വാസവും വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് പൊതുസമൂഹം നേതൃത്വം നല്‍കേണ്ടതെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പുതുക്കിപ്പണിത കല്ലിടുക്കില്‍ജുമാ മസ്ജിദിന്റെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വദേശി ദര്‍സിന്റെ ഉദ്ഘാടനവും സുവനീര്‍ പ്രകാശനവും മസ്ജിദ് നിര്‍മാതാക്കള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും തങ്ങള്‍ നിര്‍വഹിച്ചു.
എന്‍.ഇബ്രാഹിം കുട്ടി ഹാജി അധ്യക്ഷനായി. സി.എം ഉമ്മര്‍കോയ ഹാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.അബ്ദുള്‍ അസീസ് ദാരിമി, പി.എം.കോയ മുസ്‌ലിയാര്‍, സി. പൂക്കോയ തങ്ങള്‍, ടി.കെ.തറു വയ്ക്കുട്ടി ഹാജി, എം.കെ. പരീദ് മാസ്റ്റര്‍, പി.കെ.മുഹമ്മദലി ദാരിമി, കെ.ഹനീഫ് ദാരിമി, കെ.അബ്ദുസ്സലാം ബാഖവി, ഷൗ ഖത്തലി അന്‍വരി, കെ.ഇബ്രാഹിം മുസ്ല്യാര്‍, ടി.ഇബ്രാഹിം കുട്ടി മാസ്റ്റര്‍, അഷറഫ് പുതിയപ്പുറം, ടി.എം ഇബ്രാഹിം ഹാജി, കെ.വി.അന്‍വര്‍ സാദത്ത്, പി.കെ.ബഷീര്‍, പി.എന്‍ ഉമ്മര്‍കോയ, കെ.നൗഷാദ്, സി.കെ.മൊയതി, എം.കെ.നൗഷാദ് എന്നിവര്‍ സംസാരിച്ചു തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം പുരുഷന്‍ കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കെ.വി അമ്മോട്ടി അധക്ഷനായി. മദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷണന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.രാജീവന്‍, കെ.ടി.കെ.റഷീദ്, ഇ ശ്രീധരന്‍ മാസ്റ്റര്‍, ഒ. എം.കൃഷ്ണകുമാര്‍, പഞ്ചായത്തംഗങ്ങളായ സി.പി.പ്രദീപന്‍, സി. കൃഷ്ണദാസ്, സി.ഇബ്രാഹിം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."