വരുന്നു, ടണ്‍ കണക്കിന് തൊഴിലും തൊഴിലാളികളുമായി 'ടണ്‍സ് ആപ്പ് '
കോഴിക്കോട്: കൊവിഡ് കാലത്ത് തൊഴിലാളികളെ കണ്ടെത്താനും തൊഴിലാളികള്‍ക്ക് തൊഴില്‍ ദാതാക്കളെ കണ്ടെത്താനും മൊബൈല്‍ ആപ്പുമായി യുവസംരംഭകര്‍.
കോഴിക്കോട്ടെ യുവസംരംഭകരുടെ സ്ഥാപനമായ ടണ്‍സ് ഫെസിലിറ്റേറ്റേഴ്‌സ് ആണ് ആത്യാധുനിക സാങ്കേതിക വിദ്യയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചു രൂപകല്‍പന ചെയ്ത ടണ്‍സ് ഓണ്‍ലൈന്‍ എന്ന ഈ അപ്ലിക്കേഷനില്‍ ഉപഭോക്താക്കള്‍ക്കും സേവന ദാതാക്കള്‍ക്കും ഒരേ പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നത്. ഇതുവഴി ഒരു മേഖലയിലെ ജോലിക്കാരന് മറ്റൊരു മേഖലയില്‍ ഉപഭോക്താവാകുവാന്‍ എളുപ്പം സാധിക്കും. രണ്ട് ആവശ്യങ്ങള്‍ക്ക് വിവിധ അപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട അസൗകര്യം ഇല്ലതാനും.
നിലവിലെ അവസ്ഥയില്‍ ജോലിക്കാരനെ ആവശ്യമുള്ള ഒരു വ്യക്തിക്ക് അയാളെ കണ്ടെത്താനും അയാളുടെ ഒഴിവുസമയത്തിനുവേണ്ടി കാത്തിരിക്കുന്നതുമായി ഒരുപാട് സമയം പാഴായിപ്പോവുന്നുണ്ട്. ഒരു ജോലിക്കാരനെ സംബന്ധിച്ചിടത്തോളം തന്റെ സേവനം വിവിധ സ്ഥലങ്ങളിലേക്ക് കൃത്യതയോടുകൂടി നല്‍കാന്‍ അയാളും പ്രയാസപ്പെടുന്നു. എന്നാല്‍ ടണ്‍സ് ഓണ്‍ലൈന്‍ ഈ രണ്ടു പ്രയാസങ്ങളെയും വളരെ ഫലപ്രദമായി മറികടക്കാന്‍ സഹായിക്കുന്നുവെന്നതാണ് ആപ്പിനെ ജനകീയമാക്കുന്നതും.
വിദഗ്ധ, അവിദഗ്ധ തൊഴിലുകള്‍, സേവനരംഗത്തെ പ്രൊഫഷണലുകള്‍, വീട്ടുജോലിക്കാര്‍, ഗാര്‍ഹിക സേവനങ്ങള്‍, മുതലായവയും ഓട്ടോറിക്ഷ, ജെ.സി.ബി, ഗുഡ്‌സ് വാഹനങ്ങള്‍, ലോറി മുതലായ വാഹനങ്ങളുടെ ബുക്കിങും ടണ്‍സ് ഓണ്‍ലൈനില്‍ ലഭ്യമാവും. ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ലഭ്യമാവുന്ന സേവനത്തിന്റെ പ്രതിഫലം സേവനദാതാവിന് നേരിട്ടോ അപ്ലിക്കേഷനിലൂടെയോ തന്നെ നല്‍കാനും സാധിക്കും.
തൊഴില്‍ കണ്ടെത്താന്‍ പ്രയാസപ്പെടുന്നവര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും സ്വയംതൊഴില്‍ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കും പാര്‍ട്‌ടൈം ജോലി ചെയ്യന്നവര്‍ക്കും കോളജ്, യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കും തങ്ങളുടെ ജോലിസമയവും ജോലിയുടെ നിരക്കും മുന്‍കൂട്ടി തീരുമാനിക്കാന്‍ കഴിയും. അതിനാല്‍ ടണ്‍സ് ഓണ്‍ലൈനിലൂടെ വളരെ സുതാര്യമായ ഒരു തൊഴില്‍ സംസ്‌കാരം വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. നിലവില്‍ കേരളത്തില്‍ ആരംഭിക്കുന്ന ടണ്‍സ് സമീപഭാവിയില്‍ തന്നെ രാജ്യവ്യാപകമായി നടപ്പിലാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."