മലയോര മേഖലയിലെ യാത്രാക്ലേശം പരിഹരിക്കും: എ.കെ ശശീന്ദ്രന്
പേരാമ്പ്ര: പരിമിതികളുണ്ടെങ്കിലും മലയോര മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്. എന്‍.സി.പി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചക്കിട്ടപ്പാറയില്‍ നടന്ന സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടനപത്രിക മാര്‍ഗരേഖയാക്കി ഭരണം നടത്തുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിര്‍വാഹക സമിതിയംഗവും സ്വീകരണ കമ്മിറ്റി ചെയര്‍മാനുമായ പി.എം ജോസഫ് മാസ്റ്റര്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്, പി.പി കൃഷ്ണാനന്ദന്, ഒ.ഡി തോമസ്, അഡ്വ. എം.പി സൂര്യനാരായണന്, കിഴക്കയ്യില് ബാലന്, ടി.വി മാധവിഅമ്മ, പി.കെ.എം ബാലകൃഷ്ണന് മാസ്റ്റര്‍ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ് ജോസഫ് അമ്പാട്ട് സ്വാഗതവും സെക്രട്ടറി കെ.സി രവീന്ദ്രന് നന്ദിയും പറഞ്ഞു. പാര്‍ട്ടിയിലേക്ക് ചേര്‍ന്നവരെ സംസ്ഥാന പ്രസിഡന്റ് ഷാളണിയിച്ച് സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."