മൂന്നാറിന്റെ മനോഹാരിതയില്‍ ആവേശമായി ജോയ്സ് ജോര്‍ജ്
ഇടുക്കി: പ്രളയം നിറം കെടുത്തിയ തെക്കിന്റെ കാശ്മീരില്‍ ജോയ്സ് ജോര്‍ജ് വോട്ടുതേടിയെത്തിയപ്പോള്‍ കാത്തു നിന്നത് കര്‍ഷകരും ചെറുകിട കച്ചവടക്കാരും തോട്ടം തൊഴിലാളികളും അടക്കമുള്ള ആയിരങ്ങള്‍. മൂന്നാറില്‍ ഇനിയെന്നും വിനോദസഞ്ചാരത്തിന്റെ കാലമാണെന്നും അതിനായാണ് പ്രയത്നമെന്നും ജോയ്സ് ജോര്‍ജ് പറഞ്ഞപ്പോള്‍ കൂടിനിന്നവര്‍ കരഘോഷമുയര്‍ത്തി. ദേശീയപാതകളുടെ നവീകരണവും ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണവും സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കേന്ദ്ര ബിന്ദുവായി മൂന്നാറിനെ മാറ്റും. ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ മേഖലയുടെ സുസ്ഥിര വികസനത്തിന് വഴിവയ്ക്കും.
മൂന്നാറിന് വേണ്ടത് ഫാം ടൂറിസവും, തേയിലതോട്ടങ്ങളും ഉദ്യാനങ്ങളും കേന്ദ്രീകരിച്ചുള്ള നവീന ടൂറിസം പദ്ധതികളുമാണ്. ഇതിനുള്ള പരിശ്രമമാണ് കഴിഞ്ഞ നാളുകളില്‍ നടന്നത്.
ഒരു അവസരം കൂടി ലഭിക്കുകയാണെങ്കില്‍ നീലക്കുറിഞ്ഞിയുടെ നാടിനെ അക്ഷരാര്‍ഥത്തില്‍ കാശ്മീരിന്റെ കുങ്കുമ ശോഭയിലേയ്ക്ക് എത്തിക്കുമെന്നും ജോയ്സ് പറഞ്ഞു. ബി.എല്‍ റാമില്‍ രാവിലെ 7ന് സ്ഥാനാര്‍ഥി എത്തിയപ്പോള്‍ സ്വീകരിക്കാനുണ്ടായിരുന്നത് വന്‍ ജനാവലിയാണ്.
ആരതിയുഴിഞ്ഞും പരമ്പരാഗതരീതിയില്‍ വരവേല്‍പ്പ് നല്‍കിയുമാണ് തോട്ടം ജനത ജോയ്സ് ജോര്‍ജിനെ വരവേറ്റത്. തുടര്‍ന്ന് ചിന്നക്കനാല്‍, ദേവികുളം, മൂന്നാര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി. അഭിമന്യുവിന്റെ വട്ടവടയില്‍ പര്യടനം എത്തിയപ്പോള്‍ നാടുമുഴുവന്‍ അവിടെ തടിച്ചു കൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."