HOME
DETAILS
MAL
മെഗാ അദാലത്തില്‍ 132 കേസുകള്‍ തീര്‍പ്പായി
backup
July 17 2018 | 04:07 AM
വടകര: താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റി സംഘടിപ്പിച്ച മെഗാ അദാലത്തില്‍ 132 കേസുകള്‍ തീര്‍പ്പായി. 103 കോടതി പെന്‍ഡിങ് കേസുകളും കോടതിയില്‍ എത്തിച്ചേരാത്ത മറ്റു 29 പരാതികളുമാണ് ഒത്തുതീര്‍പ്പായത്. ഇതില്‍ 76 വാഹനാപകട നഷ്ടപരിഹാര കേസുകളും വൈദ്യുതി ബോര്‍ഡിനെതിരായ 24 പരാതികളും ഉള്‍പ്പെടും.
വാഹനാപകട നഷ്ടപരിഹാര കേസില്‍ 99,57,000 രൂപയും വൈദ്യുതി ബോര്‍ഡിനെതിരായ കേസില്‍ ഒരു കോടി ഇരുപത്തി രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. അദാലത്തിന് അഡിഷണല്‍ ജില്ലാ ജഡ്ജി എം.വി രാജകുമാര, എം.എ.സി.ടി ജഡ്ജു ഷിബു തോമസ്, മുന്‍സിഫുമാരായ കരുണാകരന്, സന്തോഷ്, മജിസ്ട്രേറ്റുമാരായ ഓ.ടി ജലജാറാണി, അനിത, രാജീവന് വാച്ചാല്, റിട്ട. ജഡ്ജി കെ.കെ കൃഷ്ണന് കുട്ടി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."