HOME
DETAILS
MAL
തുഴയേന്താന്‍ നാല് കോഴിക്കോട്ടുകാര്‍
backup
July 17 2018 | 04:07 AM
കോഴിക്കോട്: കയാക്കിങ് മത്സരത്തിനു കേരളത്തിന്റെ താരങ്ങളായി നാലു കോഴിക്കോട്ടുകാര്‍. ബാലുശ്ശേരി സ്വദേശിയും എം.കോം വിദ്യാര്‍ഥിയുമായ വിശ്വാസ് രാധ്, ഹുണ്ടായ് കമ്പനിയില്‍ ജോലിചെയ്യുന്ന കോടഞ്ചേരി സ്വദേശി കെവിന് ഷാജി, മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിന് പഠിക്കുന്ന പുല്ലൂരാംപാറ സ്വദേശി നിഥിന് ദാസ്, നെറ്റ്വര്‍ക്കിങ് വിദ്യാര്‍ഥി കോടഞ്ചേരി നിസ്തുല്‍ ജോസ് എന്നിവരാണ് തുഴയേന്തുക. കയാക്കിങ്ങില്‍ തുടക്കക്കാരായ തങ്ങള്‍ക്ക് പരിചയസമ്പന്നരായ വിദേശതാരങ്ങള്ക്കൊപ്പമുള്ള മത്സരം കരിയറിനു ഗുണം ചെയ്യുമെന്ന് ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."