'ഏകം-25' മെയ് ഒന്നിന്
നീലേശ്വരം: ഏകാഭിനയ സപര്യയുടെ രജതജൂബിലി വര്‍ഷത്തില്‍ നീലേശ്വരം സ്വദേശിയും ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനുമായ കെ.പി ശശികുമാറിനെ നീലേശ്വരം പൗരാവലി ആദരിക്കുന്നു. 'ഏകം- 25' ആദര സമ്മേളനം മെയ് ഒന്നിനു വൈകിട്ട് ആറിനു നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്നു സ്വാഗതസംഘം ഭാരവാഹികളായ ഡോ.വി സുരേശന്‍, രാജ്‌മോഹന്‍ നീലേശ്വരം, പിനാന്‍ നീലേശ്വരം, എം.വി ഭരതന്‍, കെ.എന്‍ കീപ്പേരി, സേതു ബങ്കളം, ഹരീഷ് കരുവാച്ചേരി, ടി.വി കൃഷ്ണകുമാര്‍, സജിമോന്‍ ജോര്‍ജ് എന്നിവര്‍ അറിയിച്ചു.
സാംസ്‌കാരിക പരിപാടികളും കലാസന്ധ്യയും ഇതോടനുബന്ധിച്ചു നടക്കും. വൈകിട്ട് ആറിനു ഡോ. ജി.കെ ശ്രീഹരി, മനൂപ്, ശ്രുതി.ബി.ചന്ദ്രന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന രംഗപൂജ. നഗരസഭാ ചെയര്‍മാന്‍ പ്രഫ.കെ.പി ജയരാജന്‍ ആദരസമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രമുഖ നാടക പ്രവര്‍ത്തകനും ഗുരുവുമായ വി ശശിക്ക് കെ.പി ശശികുമാര്‍ പ്രണാമം അര്‍പ്പിക്കും. സിനിമാതാരം സുധീര്‍ കരമന മുഖ്യാതിഥിയാകും.
ആക്ട് സാമൂഹിക സന്നദ്ധ കൂട്ടായ്മ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം ചെയ്യും. ഡോ.അംബികാസുതന്‍ മാങ്ങാട്, സന്തോഷ് ഏച്ചിക്കാനം എന്നിവരില്‍ നിന്നു നാടകനടി എ.വി ലക്ഷ്മി, നാടകപ്രവര്‍ത്തകന്‍ പത്രവളപ്പില്‍ കുഞ്ഞിരാമന്‍ എന്നിവര്‍ സ്‌നേഹനിധി ഏറ്റുവാങ്ങും. അയ്യപ്പ ബൈജു, പ്രശാന്ത് പുന്നപ്ര കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. കെ.പി ശശികുമാര്‍ രാവണപുത്രി മോണോ ഡ്രാമ അവതരിപ്പിക്കും.
മ്യൂസിക് ബാന്‍ഡായ സി മേജര്‍ സെവന്‍ ലൈവ് കണ്‍സര്‍ട്ടും ഒരുക്കും. കലാസന്ധ്യയിലേക്കുള്ള പ്രവേശനം സൗജന്യമാണെന്നും സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."