ഡെങ്കിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു
കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
മുക്കം തോട്ടത്തിന്‍കടവിലെ പുല്‍പ്പറമ്പിലെ പരേതനായ പ്രഭാകരന്റെ ഭാര്യ ലീലയാണ് (40 ) മരിച്ചത്. ഇന്നലെ പതിനൊന്നരയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. കുറച്ചു ദിവസങ്ങളായി ലീല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: പ്രജില, പ്രജീഷ് മരുമക്കള്‍: നീന, മനോജ്
ഇന്നലെ രണ്ടു പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മലയോര മേഖലകളിലാണ് ഡെങ്കിപ്പനി ബാധ കൂടുതല്‍. പുതുപ്പാടി, തിരുവമ്പാടി, കൂടരഞ്ഞി, നെല്ലിക്കാപ്പൊയില്‍, പുല്ലൂരാംപാറ, കോടഞ്ചേരി എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് ഡെങ്കിപ്പനി ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഒരാള്‍ക്ക് ഇന്നലെ എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെള്ളിമാട്കുന്നിലെ 22കാരനാണ് ഇന്നലെ എലിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെയും പനി ബാധിച്ച് 1384 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇതില്‍ 36 പേര്‍ കിടത്തി ചികിത്സയിലാണ്. വയറിളക്കം ബാധിച്ച് 499 പേരും ഇന്നലെ ചികിത്സ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."