പ്രവേശനോത്സവം; മനംനിറഞ്ഞ് മദ്‌റസാ വിദ്യാര്‍ഥികള്‍
മുക്കം: മുത്താലം മുഈനുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടന്ന പ്രവേശനോത്സവം വിദ്യാര്‍ഥികര്‍ക്ക് ഹൃദ്യമായി. ഈ അധ്യയന വര്‍ഷ പഠനത്തിനാവശ്യമായ പാഠപുസ്തകങ്ങള്‍, നോട്ട്ബുക്ക്, പേന, പെന്‍സില്‍, കട്ടര്‍, എറൈസര്‍, സ്ലേറ്റ് തുടങ്ങി ആവശ്യമായ എല്ലാ പഠനോപകരണങ്ങളുമടങ്ങിയ ബാഗ് മുത്താലം മഹല്ല് പ്രവാസി റിലീഫ് വിങ് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സമ്മാനമായി നല്‍കി.
മഹല്ല് സെക്രട്ടറി കുഞ്ഞിരായിന്‍ മാസ്റ്റര്‍, മദ്‌റസാ സെക്രട്ടറി ഹമീദ് അമ്പലപ്പറ്റ, സുലൈമാന്‍ ഹാജി, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, അസീസ്, പ്രവാസി പ്രതിനിധികളായ അസ്സയിന്‍, ഇബ്‌റാഹിം, മജീദ്, ഹക്കീം സംബന്ധിച്ചു
മദ്‌റസിയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കാരശ്ശേരി മഹല്ല് കമ്മിറ്റി സൗജന്യ പുസ്തകം നല്‍കി. മഹല്ല് പ്രസിഡന്റ് ഡോ. എം. അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. ടി.പി മുഹമ്മദ് ശരീഫ് അന്‍വരി അധ്യക്ഷനായി. മുക്കം റെയ്ഞ്ച് മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് നടുക്കണ്ടി അബൂബക്കര്‍, വി.പി അബ്ദുറഹ്മാന്‍, യു.പി.സി മുഹമ്മദ് മുസ്‌ലിയാര്‍, എന്‍.എം ഹാദില്‍, സലാം അക്കാരപ്പള്ളി, വി.പി കരീം, കെ.പി ഇമ്പിച്ചാലി സംസാരിച്ചു.
കറുത്തപറമ്പ് ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസാ പ്രവേശനോത്സവും അവാര്‍ഡ് ദാനവും മഹല്ല് ഖത്വീബ് ഉമ്മര്‍ ഫൈസി തുവ്വക്കാട് ഉദ്ഘാടനം ചെയ്തു.
സ്വദര്‍ മുഅല്ലിം സിദ്ദീഖ് ഫൈസി അധ്യക്ഷനായി. ഉന്നത വിജയം നേടിയ വിദ്യാഥികള്‍ക്ക് യൂനിറ്റ് എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കമ്മറ്റി നല്‍കിയ ഉപഹാരം എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫും പുസ്തക വിതരണം മഹല്ല് സെക്രട്ടറി ടി.പി ഇത്താലുട്ടി ഹാജിയും നിര്‍വഹിച്ചു.
ഗഫൂര്‍ ഫൈസി ചെറുവാടി, റഷീദ് അസ്‌ലമി, പി. ഹമീദ് , സി. ശിഹാബ്, പി. അലിഅക്ബര്‍, കെ.കെ മുജീബ് സംസാരിച്ചു. ശിഹാബ് കറുത്തപറമ്പ് സ്വാഗതവും ടി. അസ്‌ലം നന്ദിയും പറഞ്ഞു.
നെല്ലിക്കാപറമ്പ് ദാറുല്‍ ഹുദാ മദ്‌റസാ പ്രവേശനോത്സവം സംഘടിപ്പിച്ചു. വി. ഇമ്പിച്ചാലി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ മഹല്ല് ഖത്വീബ് ഷഫീഖ് ഹുദവി തറയിട്ടാല്‍ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ വിദ്യാഥികളെ അനുമോദിച്ചു.
യോഗത്തില്‍ അടുക്കത്തില്‍ അബ്ദുല്ല, കെ.പി അബ്ദുല്ല, തറമ്മല്‍ അബ്ദുല്ല, മുഹമ്മദ് മണ്ണില്‍, ഷാറൂഖ് അസ്‌ലം, കെ.പി ഗഫൂര്‍, ഷാഹിദ് മണ്ണില്‍ സംസാരിച്ചു. പി. അബ്ദുല്‍ മജീദ് സ്വാഗതവും അബദുഹ്മാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."