വയനാട്ടിലെ സ്ഥാനാര്‍ഥിത്വം കേരളത്തെ അടുത്തറിയാന്‍ സഹായിക്കും: രാഹുല്‍
ആലപ്പുഴ: കേരളത്തിലെ ജനങ്ങളുടെ സംസ്‌കാരവും കേരളത്തിന്റെ ചരിത്രവും പൈതൃകവുമെല്ലാം നേരിട്ടറിയാനാണ് താന്‍ വയനാട്ടില്‍ മത്സരിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്റെ മനസിലെ ആശയങ്ങള്‍ നിങ്ങളുമായി പങ്ക്‌വയ്ക്കാനല്ല, മറിച്ച് നിങ്ങളുടെ മനസിലുള്ളത് അറിയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍, അവര്‍ ഏത് പാര്‍ട്ടിക്കാരനാണെങ്കിലും അവരുടെ മനസിലുള്ളതറിയാന്‍ തനിക്ക് ഏറെ താല്‍പര്യമുണ്ട്. അതിന് വയനാട്ടിലെ തന്റെ സ്ഥാനാര്‍ഥിത്വം സഹായകമാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. എ.ഐ.സി.സി ജന. സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി അധ്യക്ഷനായി. സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍, എ.കെ ആന്റണി, രമേശ് ചെന്നിത്തല, എം. ലിജു പ്രസംഗിച്ചു. വയലാര്‍ രവി, എ.ഐ.സി.സി ജന. സെക്രട്ടറി മുകുള്‍ വാസ്‌നിക്, എം. മുരളി എന്നിവര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."