പി.എം.എ.വൈ-ലൈഫ് മിഷന് പദ്ധതിയില്‍ മികച്ച മുന്നേറ്റവുമായി മണ്ണാര്‍ക്കാട് നഗരസഭ
വീടുകളുടെ താക്കോല്‍ കൈമാറ്റം 21ന് ഉച്ചക്ക് രണ്ട് മണിക്ക് മണ്ണാര്‍ക്കാട് കോടതിപ്പടി എം.പി. ഓഡിറ്റോറിയത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും
മണ്ണാര്‍ക്കാട്: എല്ലാവര്ക്കും വീട് എന്ന ലക്ഷ്യവുമായി കേന്ദ്ര-സംസ്ഥാന-നഗരസഭാ ഫണ്ടുകള്‍ ഉപയോഗിച്ച് നടപ്പിലാക്കി വരുന്ന പി.എം.എ.വൈ-ലൈഫ് മിഷന് പദ്ധതിയില്‍ സംസ്ഥാന തലത്തില്‍ തന്നെ മികച്ച മുന്നേറ്റവുമായി മണ്ണാര്‍ക്കാട് നഗരസഭ. ഇതിനോടകം പൂര്‍ത്തീകരിച്ച 100 പി.എം.എ.വൈ-ലൈഫ് മിഷന് വീടുകളും 10 ലൈഫ് മിഷന് വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയായി.
വീടുകളുടെ താക്കോല്‍ കൈമാറ്റം 21ന് ഉച്ചക്ക് രണ്ട് മണിക്ക് മണ്ണാര്‍ക്കാട് കോടതിപ്പടി എം.പി. ഓഡിറ്റോറിയത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. എന്‍.ഷംസുദ്ദീന് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ.ശശി മുഖ്യാതിഥിയായിരിക്കും.
നഗരസഭാ ചെയര്‍പേഴ്സണ്‍ എം.കെ സുബൈദ, വൈസ് ചെയര്മാന് ടി.ആര് സെബാസ്റ്റ്യന്‍, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സണ്മാര്, കൗണ്‍സിലര്‍മാര്‍, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ഐ.എ.എസ്, പി.എം.എ.വൈ-ലൈഫ് മിഷന് പദ്ധതി എക്സി. ഡയറക്ടര്‍ ഹരികിഷോര്‍ ഐ.എ.എസ്, പ്രോഗ്രാം ഓഫീസര്‍ ബിനു ഫ്രാന്‍സിസ് തുടങ്ങി രാഷ്ട്രീയ -സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ചടങ്ങിനോടനുബന്ധിച്ച് 450 വീടുകളുടെ രണ്ടാം ഘട്ടത്തിലേക്കുള്ള ആദ്യഗഡു ധനസഹായവും പി.എം.എ.വൈ-ലൈഫ് മിഷന് പദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമവും അംഗപരിമിതര്‍ക്കുള്ള മുച്ചക്രവാഹനവിതരണവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."