HOME
DETAILS
MAL
ഷുഹൈബ് വധം: കുറ്റപത്രത്തില്‍ പേരുള്ളവരെ അറസ്റ്റ് ചെയ്യുന്നില്ല: പാച്ചേനി
backup
July 17 2018 | 07:07 AM
കണ്ണൂര്‍: ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം എടയന്നൂര്‍ ലോക്കല്‍ സെക്രട്ടറിക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ എഴുതിയ പൊലിസ് പ്രതിയെ കസ്റ്റഡിയിലെടുക്കാത്തതും അറസ്റ്റ് ചെയ്യാത്തതും എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി.
ഷുഹൈബ് കൊല്ലപ്പെടുന്നതിന് മുന്‍പ് എടയന്നൂര്‍ ലോക്കല്‍ സെക്രട്ടറി കെ.പി പ്രശാന്ത് പ്രതികളുമായി ഫോണില്‍ സംസാരിച്ചിരുന്നു. പ്രതികള്‍ക്ക് സഞ്ചരിക്കാനുള്ള കാര്‍ വാടകയ്ക്കെടുക്കാന്‍ പണം നല്‍കിയത് പ്രശാന്താണ് എന്നുള്ള വിവരം കണ്ടെത്തിയിട്ടും ഗൂഢാലോചന വ്യക്തമായിട്ടും കസ്റ്റഡിയിലെടുക്കാന്‍പോലും പൊലിസ് തയാറായിട്ടില്ല. കൊടിയുടെ നിറം നോക്കി പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഉത്തരം പറയേണ്ടി വരുമെന്നും പാച്ചേ നി പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."