HOME
DETAILS

ലീഗ് കോട്ടയില്‍ രാഹുല്‍ എത്തുന്നത് നാടു കാതോര്‍ക്കുന്ന മറുപടികളുമായി

  
backup
April 17 2019 | 01:04 AM

%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d

മലപ്പുറം: നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയതിന്റെ അലയൊലി കെട്ടടങ്ങുംമുമ്പ് വിമര്‍ശകര്‍ക്കു മറുപടിയുമായി മലപ്പുറത്തിന്റെ മണ്ണില്‍ ഇന്ന് രാഹുലെത്തും.
രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ഉത്തരേന്ത്യയില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് ഇടതു നേതാക്കളും ബി.ജെ.പിയും പ്രചരിപ്പിച്ചിരുന്നു. രാഹുല്‍ വരുന്നിടത്ത് പച്ചക്കൊടി കാണില്ലെന്ന ഇടതു പ്രചാരണം തള്ളി പതിനായിരക്കണക്കിന് മുസ്‌ലിംലീഗ് അണികളാണ് പത്രികാസമര്‍പ്പണ വേളയില്‍ ചുരം കയറിയത്.
വയനാട് ജില്ലയിലെ മൂന്നും കോഴിക്കോട് ജില്ലയിലെ ഒന്നും നിയമസഭാ മണ്ഡലങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ള മൂന്ന് നിയമസഭാ മണ്ഡലങ്ങളും മുസ്‌ലിംലീഗിന്റെ ശക്തികേന്ദ്രമായ മലപ്പുറം ജില്ലയിലാണ്. 13,57,819 വോട്ടര്‍മാരുള്ള വയനാട് മണ്ഡലത്തിലെ 43.69 ശതമാനം(5,93,353) വോട്ടര്‍മാരും മലപ്പുറത്തെ മൂന്നു നിയോജക മണ്ഡലങ്ങളിലാണ്. ഇന്ന് ഉച്ചയ്ക്ക് 2.40ന് മലപ്പുറം ജില്ലയിലെ വണ്ടൂരിലെ സിയന്ന ഓഡിറ്റോറിയത്തോടു ചേര്‍ന്ന പാടത്താണ് രാഹുലിന്റെ മലപ്പുറം ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി തീരുമാനിച്ചിരിക്കുന്നത്. ഇവിടെ നാലുമണിയോടെ രാഹുല്‍ എത്തും.
പ്രധാനമന്ത്രിയായിരിക്കെ 1955ല്‍ ജവഹര്‍ലാല്‍ നെഹ്‌റു വണ്ടൂര്‍ ഗവ. വി.എം.സി സ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നു.
പതിറ്റാണ്ടുകള്‍ക്കു ശേഷം നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരന്‍ അതേസ്ഥലത്ത് പറന്നെത്തുമ്പോള്‍ ദേശീയരാഷ്ട്രീയം ചര്‍ച്ച ചെയ്ത നിരവധി ആരോപണങ്ങള്‍ക്കുള്ള മറുപടിക്കു കൂടിയാണ് നാട് കാതോര്‍ക്കുന്നത്.
രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിനെതിരേ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തുവന്നിരുന്നു. രൂക്ഷമായ ഭാഷയില്‍ ലീഗിനെതിരേ വിമര്‍ശനമുന്നയിച്ച യോഗി ട്വിറ്ററിലൂടെ മുസ്‌ലിംലീഗ് വൈറസാണെന്നും കോണ്‍ഗ്രസിനെ ആ വൈറസ് ബാധിച്ചിരിക്കുകയാണെന്നും ആ വൈറസ് രാജ്യം മുഴുവന്‍ പടര്‍ന്നുപിടിക്കുമെന്നുമാണ് പറഞ്ഞത്. അന്നുതന്നെ ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷനു ലീഗ് നേതൃത്വം പരാതി നല്‍കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും ലീഗിനെതിരേ രൂക്ഷമായ ഭാഷയില്‍ പ്രസംഗിച്ചിരുന്നു. വൈറസ് പരാമര്‍ശം ഉള്‍പ്പെടെയുള്ള വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷന്‍ യോഗിക്ക് വിലക്കേര്‍പ്പെടുത്തിയത്. ദേശീയതലത്തില്‍തന്നെ ലീഗ് ബന്ധം ബി.ജെ.പി പ്രചാരണമാക്കിയ പശ്ചാത്തലത്തില്‍ മലപ്പുറത്തു വച്ചുതന്നെ രാഹുല്‍ ഗാന്ധി ഇതിനോട് പ്രതികരിക്കുമെന്നാണ് കരുതുന്നത്. വണ്ടൂരിലെ പൊതുപരിപാടി കൂടാതെ ലീഗ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീര്‍ മത്സരിക്കുന്ന പൊന്നാനി ലോക്‌സഭാ മണ്ഡലം ഉള്‍പ്പെടുന്ന തൃത്താല ചാലിശേരിയിലും രാഹുല്‍ ഇന്നു പ്രചാരണം നടത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago
No Image

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

National
  •  2 months ago
No Image

ലബനാനില്‍ ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍,  24 ണിക്കൂറിനിടെ 105 മരണം; യമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരേയും വ്യോമാക്രമണം

International
  •  2 months ago
No Image

'തലക്ക് വെളിവില്ലാതെ മുഖ്യമന്ത്രി എന്താണ് പറയുന്നത്? സി.പി.എമ്മിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാര്‍' കടന്നാക്രമിച്ച് വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

 ഹസന്‍ നസ്‌റുല്ലയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തില്‍ പ്രത്യക്ഷത്തിലുള്ള ഒരു പോറല്‍ പോലുമില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  2 months ago
No Image

അന്‍വറിനെ കുടുക്കാന്‍ പണിതുടങ്ങി സി.പി.എം; പി.വി.ആര്‍ പാര്‍ക്കിലെ തടയണകള്‍ പൊളിക്കുന്നു

Kerala
  •  2 months ago
No Image

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും;  കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

മാമി തിരോധാനക്കേസില്‍ പി.വി അന്‍വര്‍ ഇന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും 

Kerala
  •  2 months ago
No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago