HOME
DETAILS

കേരളം വെള്ളപ്പൊക്ക ഭീതിയിലേക്ക്: ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശം

  
backup
August 05 2020 | 17:08 PM

7-district-orange-alert-issue

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ദേശീയ ജലകമ്മിഷനാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നത്. സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പ്രോട്ടോകോളും ആക്ഷന്‍ പ്ലാനുമായി കെ.എസ്.ഇ.ബി മുന്നോട്ടു വന്നിട്ടുണ്ട്.

ഡാമുകളില്‍ നടത്തേണ്ട അറ്റകുറ്റപ്പണികളെല്ലാം ജൂലൈയില്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.
2018ലെ പ്രളയത്തിനുശേഷം കേന്ദ്ര ജല കമ്മിഷന്റെ അനുവാദത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ റൂള്‍ കര്‍വുകള്‍ എല്ലാ ഡാമുകള്‍ക്കുമുണ്ട്.
ഓരോ ഡാമിലും എത്ര അടി വെള്ളമുണ്ടെന്നും വെള്ളം പരിധിക്ക് മുകളിലേക്ക് ഉയര്‍ന്നാല്‍ എന്ത് നടപടി സ്വീകരിക്കണമെന്നും റൂള്‍ കര്‍വ് അടിസ്ഥാനപ്പെടുത്തിയാവും തീരുമാനിക്കുക.

ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് കോഴിക്കോട്ടും വയനാട്ടിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, ഇടുക്കി ജില്ലകളിലെ ദുരന്തസാധ്യതാ മേഖലകളിലുള്ളവരെ ക്യാംപുകളിലേക്ക് മാറ്റാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേ സമയം നിലമ്പൂര്‍ ആഡ്യന്‍പാറയില്‍ ഉരുള്‍പൊട്ടലുണ്ടായി. ആളപായമില്ലെങ്കിലും മലയോരമേഖലകളെല്ലാം ആശങ്കയിലാണ്. പലയിടത്തും ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. നിലമ്പൂരില്‍ മാത്രം മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. വടക്കന്‍ കേരളത്തില്‍ മഴശക്തമായതിനാല്‍ നദികളെല്ലാം നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഞായറാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
മലയോര മേഖലകളിലേക്കുള്ള രാത്രി ഗതാഗതം നിരോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്നപ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോരപ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
2018, 2019 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായയിടങ്ങളില്‍ മുന്‍കരുതല്‍ നടപടികളെടുക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കി.മീ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago