ബൈറൂത്തിലെ സ്‌ഫോടനം: വഴിയാധാരമായത് മൂന്നു ലക്ഷത്തിലേറെ മനുഷ്യര്‍
ബൈറൂത്ത്: ലബ്‌നാന്‍ തലസ്ഥാനമായ ബൈറൂത്തില്‍ നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ വന്‍ സ്‌ഫോടനത്തെ തുടര്‍ന്ന് വീടുകള്‍ തകര്‍ന്ന് വഴിയാധാരമായത് മൂന്നു ലക്ഷത്തിലേറെ പേര്‍. നഗരത്തിലെ മേയര്‍ മര്‍വാന്‍ അബോദാണ് ഇക്കാര്യം അറിയിച്ചത്.
ഇത്രയും പേര്‍ക്ക് സര്‍ക്കാര്‍ വെള്ളം, ഭക്ഷണം, താമസ സൗകര്യം എന്നിവ നല്‍കി വരുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തില്‍ നാലായിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടു മുണ്ട്. പലരുടെയും നില ഗുരുതരമാണ്. അതിനിടെ പ്രസിഡന്റ് മിച്ചല്‍ ഔന്‍ ഇന്നലെ അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ചു.
പ്രധാനമന്ത്രി ഹസന്‍ ദിയാബ് ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം രാജ്യത്തെ പിടിച്ചു കുലുക്കിയ സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ബൈറൂത്ത് തുറമുഖത്ത് ഒരു വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന 2,750 ടണ്‍ അമോണിയം നൈട്രേറ്റാണ് സ്‌ഫോടനത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.
ഇതുമായി ബന്ധപ്പെട്ട് തുറമുഖം ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കോടതി ഉത്തരവ് പ്രകാരമാണ് സ്‌ഫോടക വസ്തുക്കള്‍ വെയര്‍ ഹൗസില്‍ സൂക്ഷിച്ചതെന്ന് തുറമുഖ മേധാവി പറഞ്ഞു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ലബ് നാനിലേക്ക് പോവുകയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. ആ സ്‌ത്രേലിയ ലബ്‌നാന് 14 ലക്ഷം ഡോളര്‍ സഹായം പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."