രോഗികളേ, ഇവിടെ മരുന്നില്ല
ചങ്ങരംകുളം: കോട്ടോല്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ മരുന്നുകള്‍ ഇല്ലാത്തതിനാല്‍ രോഗികള്‍ വലയുന്നു.
ജീവീതശൈലീ രോഗങ്ങള്‍ക്കടക്കം മരുന്നില്ലാത്തതാണ് ഏറെ പ്രശ്നമാകുന്നത്. ഒന്നര മാസത്തോളമായി ഫാര്‍മസിയില്‍ മരുന്നെത്തിയിട്ട്. മരുന്നിനായി രോഗികള്‍ പുറത്തുള്ള മെഡിക്കല്‍ സ്റ്റോറുകളെയാണ് ആശ്രയിക്കുന്നത്. പ്രമേഹത്തിനും രക്താതിസമ്മര്‍ദത്തിനും മരുന്ന് കിട്ടാനില്ല. ജീവിതകാലം മുഴുവന്‍ കഴിക്കേണ്ട മരുന്നുകള്‍ കൂടിയ വിലയ്ക്കാണ് പലരും സ്വകാര്യ ഫാര്‍മസികളില്‍നിന്ന് വാങ്ങി പോകുന്നത്. കെ.എം.സി.എല്ലില്‍നിന്ന് ലഭിക്കാതെ പോയതാണ് മരുന്നുക്ഷാമത്തിനു കാരണമെന്ന് പറയുന്നു. ചൊവ്വന്നൂര്‍ ബ്ലോക്കിന്റെ കീഴിലുള്ള ആശുപത്രിയില്‍ പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ രോഗികളാണ് പരിശേധനകള്ക്കായിട്ടെത്തുന്നത്. ദിവസവും 400 നും 500 നുമിടയില്‍ രോഗികളാണ് ഒ.പി.യിലെത്തുന്നത്. ഇവരില്‍ പലരും പ്രാഥമികാശുപത്രിയില്നിന്ന് റഫര്‍ ചെയ്തു വരുന്നവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."