HOME
DETAILS
MAL
പ്ലസ് വണ്‍ സീറ്റുകള്‍ 20 ശതമാനം വരെ വര്‍ധിപ്പിക്കും
backup
August 06 2020 | 03:08 AM
അറുപതിനായിരത്തിലധികം സീറ്റുകളുടെ വര്‍ധനവുണ്ടാകും
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷം പ്ലസ് വണ്ണിന് മാര്‍ജിനല്‍ സീറ്റ് വര്‍ധന വരുത്താന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ 20 ശതമാനവും മറ്റ് ജില്ലകളില്‍ 10 ശതമാനവുമാണ് വര്‍ധനവുണ്ടാവുക. അണ്‍ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ബാച്ചുകള്‍ക്ക് മാര്‍ജിനല്‍ സീറ്റ് വര്‍ധന ബാധകമല്ല.
ഇരുപത് ശതമാനം വര്‍ധനവുണ്ടാകുന്ന സ്‌കൂളുകളില്‍ ഒരു ബാച്ചില്‍ 60 വിദ്യാര്‍ഥികളും പത്തു ശതമാനം വര്‍ധനവുണ്ടാകുന്നിടത്ത് ഒരു ബാച്ചില്‍ 55 വിദ്യാര്‍ഥികളുമുണ്ടാകും. സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത വരാത്ത വിധത്തില്‍ നിലവിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഏകജാലക സംവിധാനം വഴി പ്രവേശനം നടത്തണം.
ഇതോടെ ആകെ അറുപതിനായിരത്തിലധികം സീറ്റുകള്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ആകെ 4.23 ലക്ഷം സീറ്റുകളായിരിക്കും പ്ലസ് വണ്ണിനുണ്ടാവുക. ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ 4,17,101 വിദ്യാര്‍ഥികളാണ് ഉപരിപഠന യോഗ്യത നേടിയത്. സേ പരീക്ഷ വിജയിച്ചവരുടെയും സി.ബി.എസ്.ഇ വിദ്യാര്‍ഥികളുടെയും കണക്കുകള്‍ കൂടിയാകുമ്പോള്‍ എണ്ണം ഇതിലും വര്‍ധിക്കും.
കൊവിഡ് സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും തിരിച്ചെത്തിയ വിദ്യാര്‍ഥികളും പ്ലസ് വണ്‍ പ്രവേശനത്തിനായി കാത്തിരിക്കുന്നുണ്ട്. ഇത് പരിഗണിച്ചാണ് സീറ്റ് വര്‍ധന വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."